November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലും യൂണികോണുകളുടെ എണ്ണത്തിലും ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

1 min read

ന്യൂഡൽഹി: സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയിലും യൂണികോണുകളുടെ എണ്ണത്തിലും ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഏറ്റവും പുതിയ കണക്കനുസരിച്ച്, നിലവിൽ 105 യൂണികോണുകൾ ഉണ്ട്. അതിൽ 44 എണ്ണം 2021 ലും 19 എണ്ണം 2022 ലും ആരംഭിച്ചവയാണ്. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന ‘DST സ്റ്റാർട്ടപ്പ് ഉത്സവിൽ’ മുഖ്യപ്രഭാഷണം നടത്തവേ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-30 ദശകം ഇന്ത്യൻ ശാസ്ത്ര, സാങ്കേതിക, നൂതനത്വ മേഖലയിൽ (STI) യിൽ പരിവർത്തനോന്മുഖമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗവേഷണ-വികസന മേഖലയ്ക്കുള്ള (GERD) മൊത്ത അടങ്കൽ ഇന്ത്യ മൂന്നിരട്ടിയിലേറെ വർധിപ്പിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ 5 ലക്ഷത്തിലധികം ഗവേഷണ-വികസന ഉദ്യോഗസ്ഥരുണ്ട് – കഴിഞ്ഞ 8 വർഷത്തിനിടയിൽ 40-50% വർദ്ധന. സയൻസിലും എഞ്ചിനീയറിങ്ങിലും (S&E) പിഎച്ച്‌ഡി നേടിയവരുടെ എണ്ണത്തിൽ യുഎസ്എയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ മെട്രോകളിലോ വൻ നഗരങ്ങളിലോ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും 49 ശതമാനം സ്റ്റാർട്ടപ്പുകളും രണ്ടാംനിര മൂന്നാംനിര നഗരങ്ങളിലാണെന്നും ഡോ ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സാങ്കേതിക ഇടപാടുകൾക്ക് ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രങ്ങളിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി നിലകൊള്ളുന്ന ഇന്ത്യ, ശാസ്ത്ര ഗവേഷണ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ്. കൂടാതെ ക്വാണ്ടം സാങ്കേതികവിദ്യകൾ, നിർമ്മിത ബുദ്ധി തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ സജീവമായ പങ്കാളിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ 130 സമ്പദ്‌വ്യവസ്ഥകളിൽ ആഗോള ഇന്നൊവേഷൻ ഇൻഡക്‌സിന്റെ (GII) ആഗോള റാങ്കിംഗിൽ 2015-ലെ 81-ൽ നിന്ന് 2021-ൽ 46-ാം സ്ഥാനത്തേക്ക് ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തിയതായി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3