October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020-21ല്‍ ഇന്ത്യയുടെ ചരക്കു കയറ്റുമതി 290 ബില്യണ്‍ ഡോളര്‍: പിയുഷ് ഗോയല്‍

1 min read

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍ 7 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 290 ബില്യണ്‍ ഡോളറായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 313 ബില്യണ്‍ ഡോളറിന്‍റെ ചരക്കു കയറ്റുമതിയെ അപേക്ഷിച്ച് 7 ശതമാനത്തിന്‍റെ ഇടിവാണിത്. എന്നിരുന്നാലും, ഒരു വെല്ലുവിളി നിറഞ്ഞ വര്‍ഷത്തില്‍ രാജ്യം ഇത്രയും വേഗം വീണ്ടെടുപ്പ് പ്രകടമാക്കിയെന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ മികച്ച പ്രകടനമാണെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. ന്യൂഡെല്‍ഹിയില്‍ ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച എക്ണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ജര്‍മനിയില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി

കഴിഞ്ഞ വര്‍ഷം പ്പിളും സാംസങ്ങും രാജ്യത്ത് വലിയ തോതില്‍ നിക്ഷേപം നടത്തുകയും സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. “ലോകത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയെ അവരുടെ പ്രധാന ഉല്‍പാദന കേന്ദ്രമായിട്ടാണ് അവര്‍ കാണുന്നത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫാര്‍മ കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. മുന്നോട്ട് പോയാല്‍ ബംഗ്ലാദേശുമായുള്ള ഇടപഴകലില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന സമയത്താണ് വാണിജ്യ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിട്ടുള്ളതെന്നതും ശ്രദ്ദേയമാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളില്‍ അദ്ദേഹം പങ്കെടുന്നു.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

ഇന്ത്യയിലേക്കുള്ള എഫ്ഡിഐ വരവ് കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു റെക്കോര്‍ഡ് വര്‍ഷമായിരിക്കുമെന്നും ഗോയല്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ എഫ്ഡിഐ വളര്‍ച്ച കൈവരിച്ച അപൂര്‍വ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടു. സമീപ മാസങ്ങളില്‍ ലോക വ്യാപകമായി എഫ്ഡിഐ നിക്ഷേപങ്ങള്‍ ഇടിവ് പ്രകടമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Maintained By : Studio3