Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021-22 ആദ്യപാദം ഇന്ത്യയുടെ ചരക്ക് കയറ്റുമതി സര്‍വകാല ഉയരത്തില്‍

1 min read

ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ ഇന്ത്യ ശക്തമായ കയറ്റുമതി പ്രകടനം കാഴ്ചവച്ചു

ന്യൂഡെല്‍ഹി: പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി മാറ്റിയ ഇന്ത്യ, 202122 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ചരക്ക് കയറ്റുമതി രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 95 ബില്യണ്‍ ഡോളറിന്‍റെ ചരക്ക് കയറ്റുമതി നടന്നതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്ന 2020-21 ആദ്യപാദത്തിലെ കയറ്റുമതിയെക്കാള്‍ 85 ശതമാനം കൂടുതലാണിത്. 2019-20 ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇതു വരെ ഒരു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കയറ്റുമതി, 2018-19 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയ 82 ബില്യണ്‍ ഡോളര്‍ ആയിരുന്നു. അതിനെ അപേക്ഷിച്ച് 16 ശതമാനം കൂടുതലാണ് ഇക്കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്. 2020-21 ലെ നാലാം പാദത്തിലെ 90 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

കയറ്റുമതി മേഖലയിലെ പ്രത്യേക ഇടപെടലുകള്‍, ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം, സര്‍ക്കാരിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം എന്നിവയെല്ലാം വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പീയൂഷ് ഗോയല്‍ പറഞ്ഞു. നടപടിക്രമങ്ങളുടെ ലഘൂകരണവും സമയപരിധികളും ലൈസന്‍സുകളുടെ കാലാവധിയും വിപുലീകരിക്കുന്നതും കയറ്റുമതിയുടെ റെക്കോര്‍ഡ് പ്രകടനത്തിന് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2021-22ല്‍ മൊത്തമായി 400 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ പാദത്തില്‍ നിരവധി തൊഴില്‍ മേഖലകളില്‍ അതിവേഗത്തിലുള്ള കയറ്റുമതി വളര്‍ച്ച കണ്ടു. എഞ്ചിനീയറിംഗ് ഗുഡ്സ് മേഖലയിലെ കയറ്റുമതി 2019-20ലെ ഒന്നാം പാദത്തേക്കാള്‍ 5.2 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. അതുപോലെ, അരി കയറ്റുമതി വളര്‍ച്ച 2020 മെയ് മുതല്‍ പോസിറ്റീവ് ആയി തുടരുകയാണ്. 2019-20 ലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 ലെ ഒന്നാം പാദത്തിലെ അരി കയറ്റുമതി 37 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ ഇന്ത്യ ശക്തമായ കയറ്റുമതി പ്രകടനം കാഴ്ചവച്ചു. 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ഏപ്രിലിലെ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച മറ്റ് പ്രധാന വികസിത സമ്പദ്വ്യവസ്ഥകളായ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ, യുകെ എന്നിവയേക്കാള്‍ കൂടുതലാണ്.

2020-21ല്‍ 81.72 ബില്യണ്‍ ഡോളറിന്‍റെ ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ വരവ് രാജ്യത്തിന് ലഭിച്ചു. 2019-20 ല്‍ നേടിയ 74.39 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 10 ശതമാനം കൂടുതലാണ്. 2021 ഏപ്രിലില്‍ എഫ്ഡിഐയുടെ വരവ് 6.24 ബില്യണ്‍ ഡോളറാണ്. ഇത് 2020 ഏപ്രിലിനേക്കാള്‍ 38 ശതമാനം കൂടുതലാണ്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ലോകം ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായി കാണുന്നുവെന്നും കൃത്യസമയത്ത് നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള ഇന്ത്യയുടെ കഴിവില്‍ വിശ്വാസം വര്‍ധിക്കുകയാണെന്നും ഗോയല്‍ പറഞ്ഞു. സേവന മേഖലയുടെ പ്രകടനവും മികച്ചതായിരുന്നു. പകര്‍ച്ചവ്യാധിയുടെ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, 2019-20 സേവന കയറ്റുമതി നിലവാരത്തിന്‍റെ 97 ശതമാനത്തോളമെത്താന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സാധിച്ചതായി അദ്ദേഹം പറഞ്ഞു. 2025 ഓടെ 350 ബില്യണ്‍ ഡോളര്‍ സേവന കയറ്റുമതി കൈവരിക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും പിന്നീട് അത് അധികം വൈകാതെ 500 ബില്യണ്‍ ഡോളര്‍ വരെ ഉയരാമെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3