October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് 19 മരണ ക്ലെയിമുകളില്‍ ലൈഫ് ഇന്‍ഷുറര്‍മാര്‍ വിതരണം ചെയ്തത് 2000 കോടി

1 min read

മാര്‍ച്ച് 25 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 25,500 കോവിഡ് ഡെത്ത് ക്ലെയിമുകള്‍

ന്യൂഡെല്‍ഹി: കോവിഡ് -19 മരണ ക്ലെയിമുകള്‍ക്കായി രാജ്യത്തെ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മൊത്തമായി ചിലവിട്ടത് 2000 കോടി രൂപയ്ക്ക് അടുത്ത. ഓരോ വര്‍ഷവും ലഭിക്കുന്ന സാധാരണ മരണ ക്ലെയിമുകളുടെ ശരാശരിക്കും മുകളിലാണിത്. മാര്‍ച്ച് 25 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 25,500 കോവിഡ് ഡെത്ത് ക്ലെയിമുകള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 1,986 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ ഇതുവരെ പൊതുപരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ല.

  ടോട്ടല്‍എനര്‍ജീസ് ഇനി ഐബിഎസിന്‍റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും

കോവിഡ് മൂലമുണ്ടായ മരണങ്ങള്‍ക്കുള്ള ക്ലെയിമുകളായി അടച്ച തുക ഇതുവരെ കമ്പനികളുടെ ബാലന്‍സ് ഷീറ്റിനെയോ സോള്‍വന്‍സി അനുപാതത്തെയോ ബാധിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുകയും മരണം സംബന്ധിച്ച നിഗമനങ്ങളില്‍ പുനഃ ക്രമീകരണം നടത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ, ഉല്‍പ്പന്ന ഓഫറുകളുടെ വിലനിര്‍ണ്ണയത്തിലും ഇത് സ്വാധീനം ചെലുത്തും. പ്രത്യേകിച്ച്, ഗ്രൂപ്പ് ടേം പോളിസികളുടെ നിരക്ക് ഉയര്‍ന്നേക്കും.

‘കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണ ക്ലെയിമുകളുടെ വര്‍ധന ഏകദേശം 30 ശതമാനമാണ്. കോവിഡുമായി ബന്ധപ്പെട്ട 682 ക്ലെയിമുകള്‍ക്കായി മാര്‍ച്ച് വരെ ഞങ്ങള്‍ 45 കോടി രൂപ നല്‍കി. അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് വേണ്ടത്ര കരുതല്‍ ധനം ഉള്ളതിനാല്‍ ഇത് ഞങ്ങളുടെ ബാലന്‍സ് ഷീറ്റിനെ ബാധിക്കില്ല, പക്ഷേ ഇത് വര്‍ഷത്തിലെ ലാഭത്തെ ബാധിക്കും, “ഇന്ത്യാ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) ആര്‍എം വിശാഖ പറഞ്ഞു.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

‘ദീര്‍ഘകാല സേവിംഗ്സ് ഉല്‍പ്പന്നങ്ങളില്‍, കമ്പനികള്‍ക്ക് ഉയര്‍ന്ന റിസ്ക് ടോളറന്‍സ് ശേഷിയും ചാഞ്ചാട്ടം സ്വാംശീകരിക്കുന്നതിന് കൂടുതല്‍ സമയവുമുണ്ട്. ടേം പ്ലാനുകള്‍ റീഇന്‍ഷുറന്‍സിനെ ആശ്രയിച്ചിരിക്കുന്നു, ഇത് ബാധിക്കപ്പെട്ടേക്കാം, ” അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കളിക്കാരിലൊരാളായ എച്ച്ഡിഎഫ്സി ലൈഫ് ഏകദേശം 1,700 കോവിഡ് ക്ലെയിമുകള്‍ പരിഹരിച്ചു. മോട്ടിലാല്‍ ഓസ്വാളിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് എസ്ബിഐ ലൈഫ് ഏകദേശം 5,000 കോവിഡ് ക്ലെയിമുകള്‍ അഭിമുഖീകരിച്ചു, ഏകദേശം 340 കോടി രൂപ നല്‍കി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 340 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളിലും സമാനമായ മരണ ക്ലെയിമുകള്‍ വര്‍ദ്ധിച്ചു.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3