Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഊര്‍ജ്ജ ആവശ്യകതയിലെ വലിയ വളര്‍ച്ച ഇന്ത്യയില്‍ പ്രകടമാകും

1 min read

ന്യൂഡെല്‍ഹി: കോവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ രാജ്യത്തെ ഊര്‍ജ്ജ ആവശ്യകതയില്‍ വലിയ വളര്‍ച്ച പ്രകടമാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി അസോസിയേഷന്റെ ‘ഇന്ത്യ എനര്‍ജി ഔട്ട്ലുക്ക് 2021’ റിപ്പോര്‍ട്ട്. അടുത്ത 20 വര്‍ഷ കാലയളവില്‍ ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന വളര്‍ച്ച ഊര്‍ജ്ജ ആവശ്യകതയില്‍ ഇന്ത്യ പ്രകടമാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോഗ രാജ്യമാണ് ഇന്ത്യ.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് താങ്ങാവുന്ന വിലയില്‍ ശുദ്ധവും വിശ്വസനീയവുമായ ഊര്‍ജ്ജം ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭാവി വികസനത്തില്‍ നിര്‍ണായകമാകും. എന്നാല്‍ കാര്‍ബണിന് പ്രാമുഖ്യമുള്ള ഊര്‍ജ്ജ ഉപഭോഗ പാതയില്‍ നിന്നുമാറാന്‍ ശക്തമായ നയങ്ങളും സാങ്കേതിക കുതിച്ചുചാട്ടവും പുനരുപയോഗ ഊര്‍ജ്ജത്തിലുള്ള ശക്തമായ നിക്ഷേപവും ആവശ്യമാണെന്ന് ഐഎഎ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഇഎയുടെ വേള്‍ഡ് എനര്‍ജി ഔട്ട്ലുക്ക് സീരീസിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

ജനസംഖ്യ ഉയരുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ വ്യാവസായികവത്കരണം വര്‍ദ്ധിച്ചുവരുന്ന നഗര ജനസംഖ്യ എന്നിവയെല്ലാമാണ് ഇന്ത്യയിലെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ കുതിച്ചുചാട്ടത്തിന് കാരണങ്ങളായി ചൂണ്ടിക്കാണ്ിക്കുന്നത്. വിലകൂടിയ ഇറക്കുമതി, വായു മലിനീകരണം, ഹരിതഗൃഹ വാതക ഉദ്ഗമനം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ആവശ്യകതയിലെ ഈ ഉയര്‍ച്ച എങ്ങനെ കൈകാര്യം ചെയ്യാമെന്നത് വെല്ലുവിളി സൃഷ്ടിക്കുമെന്നും ഐഇഎ ചൂണ്ടിക്കാണിക്കുന്നു.

”സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ എത്തിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം, പ്രത്യേകിച്ച് സൗരോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,” ഐഎഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. എന്നിരുന്നാലും ഗതാഗത, വ്യാവസായിക മേഖലകള്‍ സുസ്ഥിരമായി വികസിപ്പിക്കുന്നത് കൂടുതല്‍ വെല്ലുവിളിയാകും.

  ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒ

മറ്റേതൊരു പ്രധാന സമ്പദ്വ്യവസ്ഥയേക്കാളും ഉപരിയായി, ഇന്ത്യയുടെ ഊര്‍ജ്ജ ഭാവി ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന കെട്ടിടങ്ങളെയും ഫാക്ടറികളെയും ആശ്രയിച്ചിരിക്കുന്നു. ഇനിയും വാങ്ങിക്കപ്പെടേണ്ട വാഹനങ്ങളും ഉപകരണങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ നിലവിലെ നിരീക്ഷണ പ്രകാരം 2030 കളുടെ അവസാനത്തില്‍ അതിന്റെ ഇഛ2 ഉദ്വമനം 60 ശതമാനവും ഇന്ന് നിലവിലില്ലാത്ത അടിസ്ഥാന സ സൗകര്യങ്ങളില്‍ നിന്നും യന്ത്രങ്ങളില്‍ നിന്നുമായാരിക്കും 2030ല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ 60 ശതമാനവും വരുന്നത്.

Maintained By : Studio3