September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഗോള ഇ-വാഹന വില്‍പ്പനയില്‍ 39% ഉയര്‍ച്ച

1 min read

2021ല്‍ ലോകമെമ്പാടുമുള്ള പുതിയ കാര്‍ വില്‍പ്പനയുടെ 7 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും

ന്യൂഡെല്‍ഹി: 2020ല്‍ മൊത്തം പാസഞ്ചര്‍ കാര്‍ വിപണിയിലെ വില്‍പ്പനയില്‍ ഇടിവുണ്ടായപ്പോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇ-വി) വളര്‍ച്ചയുടെ അടയാളങ്ങള്‍ പ്രകടമാക്കി. 2020 ല്‍ ആഗോള ഇ-വി വില്‍പ്പന 39 ശതമാനം വര്‍ധിച്ച് 3.1 ദശലക്ഷം യൂണിറ്റായി. മൊത്തം പാസഞ്ചര്‍ കാര്‍ വിപണിയില്‍ 14 ശതമാനം ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആണിത്. 2030 ഓടെ ആഗോളതലത്തില്‍ വില്‍ക്കുന്ന പാസഞ്ചര്‍ കാറുകളില്‍ പകുതിയും ഇ-വാഹനങ്ങള്‍ ആയിരിക്കുമെന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രതിനിധീകരിക്കും.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

കോവിഡ് -19 അനുബന്ധ ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും 2020 ന്റെ ആദ്യ പകുതിയില്‍ ഓട്ടോമോട്ടീവ് വ്യവസായത്തെ ബാധിച്ചു. 66.5 ദശലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്. ഒരു ദശാബ്ദക്കാലത്തെ ഏറ്റവും കുറഞ്ഞ വാര്‍ഷിക വില്‍പ്പന. 3.1 ദശലക്ഷം യൂണിറ്റ് മൊത്തം വില്‍പ്പന സ്വന്തമാക്കിയ ഇ-വി വിഭാഗം മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ 4.5 ശതമാനത്തിലേക്ക് ഉയര്‍ന്നു.

2021ല്‍ ലോകമെമ്പാടുമുള്ള പുതിയ കാര്‍ വില്‍പ്പനയുടെ 7 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ കാനലിസിന്റെ ചീഫ് അനലിസ്റ്റ് ക്രിസ് ജോണ്‍സ് പറയുന്നത്. 66 ശതമാനം വളര്‍ച്ചയോടെ 5 ദശലക്ഷം യൂണിറ്റിനു മുകളിലേക്ക് ഈ വര്‍ഷത്തെ ഇ- വാഹന വില്‍പ്പന എത്തുമെന്നാണ് വിലയിരുത്തല്‍.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

2020ല്‍ ഏകദേശം 1.3 ദശലക്ഷം ഇ-വികള്‍ ചൈനയിലും യൂറോപ്പിലും വിറ്റു, ഇത് യുഎസിലെ ഇ-വി വില്‍പ്പനയുടെ നാലിരട്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ആസ്ഥാനം ഉള്ള രാഷ്ട്രമാണെങ്കിലും യുഎസിലെ മൊത്തം കാര്‍ വില്‍പ്പനയില്‍ 2.4 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍.

 

Maintained By : Studio3