Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021ല്‍ പബ്ലിക് ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള ഉപയോക്തൃ ചെലവിടല്‍ 4.4 ബില്യണിലെത്തും

1 min read

മുംബൈ: ഇന്ത്യയിലെ പബ്ലിക് ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള അന്തിമ ഉപയോക്തൃ ചെലവ് 2021 ല്‍ 4.4 ബില്യണ്‍ ഡോളറിലെത്തുമെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31.4 ശതമാനം വര്‍ധനയാണെന്നും ഗാര്‍ട്ട്നര്‍ റിപ്പോര്‍ട്ട്. ഇതാദ്യമായി, സാസ് (സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ്), ക്ലൗഡ് മാനേജ്മെന്‍റ്, സുരക്ഷാ സേവനങ്ങള്‍ എന്നിവയ്ക്കായുള്ള ചെലവഴിക്കല്‍ ഇന്ത്യയില്‍ ഇരട്ട അക്ക വളര്‍ച്ചയിലേക്കെത്തും

‘2020ല്‍ വിദൂരങ്ങളിലിരുന്ന് ജോലി ചെയ്യുന്നതും ഉപയോക്തൃ ആവശ്യകതയും വര്‍ധിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കുന്നതില്‍ സാസ് പ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ സിഐഒ-കള്‍ ഈ പ്രവണതയെ മുന്നോട്ടുകൊണ്ടുപോകും.,’ ഗാര്‍ട്ട്നറിലെ റിസര്‍ച്ച് വൈസ് പ്രസിഡന്‍റ് സിദ്ദ് നാഗ് പറഞ്ഞു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

ഉപഭോക്തൃ അനുഭവവും റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റും, ഉള്ളടക്ക സേവനങ്ങള്‍ എന്നിവയാകും സാസില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വളരുന്ന വിഭാഗങ്ങള്‍. ഇവ യഥാക്രമം 24.9 ശതമാനവും 26.1 ശതമാനവും വളരുമെന്ന് ഗാര്‍ട്നര്‍ പ്രവചിക്കുന്നു.
2021ല്‍ വര്‍ക്ക് ഫ്രം ഹോം പ്രവണത വര്‍ധിക്കുന്നത് ഡെസ്ക്ടോപ്പ്-ആസ്-എ-സര്‍വീസ് (ഡാസ്), ഇന്‍ഫ്രാസ്ട്രക്ചര്‍-ആസ്-എ-സര്‍വീസ് (ഐഎഎസ്) എന്നിവയ്ക്കുള്ള ചെലവിടല്‍ വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും.ഈ വിഭാഗങ്ങള്‍ യഥാക്രമം 47.7 ശതമാനവും 52.2 ശതമാനവും വളരുമെന്ന് പ്രവചിക്കപ്പെടുന്നു. മഹാമാരിയുടെ ആദ്യ തരംഗത്തില്‍ തന്നെ ക്ലൗഡിന്‍റെ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ ഇന്ത്യന്‍ എക്സിക്യൂട്ടിവുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും നാഗ് പറയുന്നു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി
Maintained By : Studio3