Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താലിബാനുമായി നേരിട്ടുള്ള സംഭാഷണത്തിന് ഇന്ത്യ ഒരുങ്ങുമ്പോള്‍…

1 min read
  • അഫ്ഗാന്‍ നയത്തിലെ വിഷമസന്ധികളിലേക്ക് ന്യൂഡെല്‍ഹി കടക്കുന്നു
  • തീവ്രസംഘടനയുമായി ചര്‍ച്ചക്ക് ഇറാനും റഷ്യയും മധ്യേഷ്യന്‍ രാജ്യങ്ങളും സഹായിക്കും

ന്യൂഡെല്‍ഹി: താലിബാനുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. അഫ്ഗാന്‍റെ നിയന്ത്രണത്തിനായി പോരാട്ടത്തിലുള്ള ഈ തീവ്രവാദ ഗ്രൂപ്പ് അധികം താമസിയാതെ കാബൂളിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കേന്ദ്രബിന്ദുവാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ നീക്കം. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ താലിബാന്‍റെ നിയമസാധുത അംഗീകരിക്കാന്‍ തുടങ്ങുന്നതോടെയാണ് ഇന്ത്യ സ്വന്തം നിലപാടില്‍ മാറ്റം വരുത്തുന്നതെന്ന് കരുതപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി അഷ്റഫ് ഘനി സര്‍ക്കാരിനു ഇന്ത്യ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ താലിബാന്‍ ആക്രമണത്തിനിറങ്ങിയപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദോഹയില്‍ ഉള്ള തീവ്രവാദഗ്രൂപ്പിന്‍റെ നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇതിനായി, ഇറാനൊപ്പം കൂടുതല്‍ പങ്ക് വഹിക്കാന്‍ ഒരുങ്ങുന്ന റഷ്യയെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഓഗസ്റ്റ് 31 നകം യുഎസ് സൈന്യം പൂര്‍ണമായും പിന്‍മാറിയതിനുശേഷം കാബൂളിലെ ഒരു പരിവര്‍ത്തന സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നാണെങ്കില്‍ പോലും ആ ക്രമീകരണത്തിന്‍റെ ഭാഗമാകാനാണ് ന്യൂഡെല്‍ഹി ശ്രമിക്കുന്നതെന്ന് വ്യക്തം.

അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ സംബന്ധിച്ച് പ്രാദേശിക പങ്കാളികള്‍ എന്തു നിലപാടാണ് കൈക്കൊണ്ടത് എന്നു സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയതായി വിശ്വസിക്കപ്പെടുന്നു. താലിബാനെ ചര്‍ച്ചക്കായി കൊണ്ടുവരുന്നത് ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍ ഇതിന്‍റെ സാധ്യതയും താലിബാന്‍ ഈ വിഷയത്തില്‍ കൈക്കൊള്ളുന്ന നിലപാടുകളും എത്രത്തോളം ശരിപക്ഷമായിരിക്കും എന്ന് കണ്ട്അറിയേണ്ടതുണ്ട്. ഇപ്പോള്‍ത്തന്നെ അവര്‍ യുഎസിനോട് വാഗ്ദാനം ചെയ്തിരിക്കുന്ന പല വസ്തുകളിലും നിന്ന് പിന്നോട്ടുപോയിട്ടുണ്ട്. അമേരിക്കയുമായി കരാറിലെത്തുമ്പോള്‍ ഉണ്ടായിരുന്ന താലിബാന്‍ നേതാക്കളുടെ ഭാഷതന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. അഫ്ഗാനിലെ മറ്റ് എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും നിയന്ത്രിക്കുമെന്ന ധാരണ തുടക്കത്തിലേ പൊളിഞ്ഞിരുന്നു. തന്നെയുമല്ല സ്ത്രീകളുടെ സ്വാതന്ത്ര്യം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയില്‍ അവര്‍ പഴയതും അതിപുരാതനവുമായ നിലപാടുമാത്രമയിരിക്കും തുടരുക എന്നുറപ്പായിട്ടുണ്ട്. ഇന്ന് അഫ്ഗാനിലെ സ്രതീകള്‍ എല്ലാതുറകളിലും മെച്ചപ്പെട്ടുവരികയായിരുന്നു. അവര്‍ ബിസിനസു നടത്തുന്നു, പ്രതിരോധ സേനകളില്‍ പ്രവേശിച്ചു, അധ്യാപകരായി. സ്ത്രീകള്‍ക്ക് അപ്രാപ്യമെന്ന് കരുതിയ മേഖലകളിലേക്ക് അവര്‍ കടന്നുചെല്ലുന്നു. എന്നാല്‍ രാജ്യം താലിബാന്‍റെ നിയന്ത്രണത്തില്‍ എത്തുന്നതോടെ കാര്യങ്ങള്‍ അടിമുടിമാറും.പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കാന്‍ മാത്രം വിധിക്കപ്പെടും. പെണ്‍കുട്ടികള്‍ ബാലവിവാഹത്തിന് ഇരകളാകും. അവര്‍ താലിബാന്‍ പോരാളികളെ വിവാഹം ചെയ്യേണ്ടിവരും. അവരുടെ വിദ്യാഭ്യാസം ആറാംക്ലാസിനുള്ളില്‍ അവസാനിക്കും.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

2020 സെപ്റ്റംബറില്‍ ദോഹയില്‍ നടന്ന അഫ്ഗാന്‍ സംഭാഷണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പങ്കെടുത്തതുമുതല്‍ ഇന്ത്യയുമായി ഇടപഴകിയ താലിബാന്‍ നേതാക്കളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രാലയവക്താക്കള്‍ പറയുന്നു. ഇന്ത്യ എന്നും ശ്രദ്ധ നല്‍കിയ രാജ്യംതന്നെയായിരുന്നു അഫ്ഗാനിസ്ഥാന്‍.രണ്ട് പതിറ്റാണ്ട് മുമ്പ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം ആരംഭിച്ചതു മുതല്‍, ആ രാജ്യത്തിന്‍റെ വികസനത്തിനായി ഇന്ത്യ ഏകദേശം 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് ഇതിനുദാഹരണമാണ്.

അമേരിക്കയുടെ പിന്മാറ്റം പൂര്‍ത്തിയായാല്‍ അഫ്ഗാനിസ്ഥാന്‍റെ വികസനത്തിന് സഹായിക്കുന്ന ഒരു പങ്കാളിയെയാണ് ഇന്ത്യയില്‍ കാണുന്നതെന്ന് താലിബാന്‍ നേരത്തെ ന്യൂഡെല്‍ഹിയെ അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. താലിബാന്‍റെ വന്‍ അക്രമത്തെത്തുടര്‍ന്ന് തകര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കാബൂള്‍ തിരക്കിലാണെങ്കിലും, ദോഹയിലെ ചര്‍ച്ചകളിലേക്ക് ഇന്ത്യ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ട കക്ഷികള്‍ എല്ലാം ആഗ്രഹിക്കുന്നുണ്ട്. അനുരഞ്ജന പ്രക്രിയയിലൂടെ താലിബാന്‍ നേതാക്കളോട് നേരിട്ട് സംസാരിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയെ ഇന്ന് പ്രേരിപ്പിക്കുന്നു.2020 സെപ്റ്റംബറിന് മുമ്പുതന്നെ ഇന്ത്യ താലിബാനിലെ പ്രധാനികളുമായി പരോക്ഷമായി ഇടപഴകുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2020 ഏപ്രിലില്‍ ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം കൗണ്‍സില്‍ (ജിസിടിസി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാന്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനെ ക്ഷണിച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ മറ്റുരാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ സമൃദ്ധിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യ ഇപ്പോള്‍ ഒരു നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു മാറ്റം സംഭവിക്കുന്നുവെന്നും അക്രമം അവിടെ അവസാനിക്കുന്നുവെന്നും കാണുന്നതിന് എന്തും ചെയ്യേണ്ടതുണ്ട്. കാരണം അഫ്ഗാനിസ്ഥാനിലേക്ക് വരുമ്പോള്‍ ആത്യന്തികമായി ന്യൂഡെല്‍ഹി എല്ലായ്പ്പോഴും ആളുകളുമായുള്ള ബന്ധത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ നീക്കങ്ങള്‍ താലിബാന്‍ വീക്ഷിക്കുന്നുണ്ട്. അതില്‍നിന്ന് അവര്‍ ഒരു അഭിപ്രായം സ്വാശീകരിക്കാനാണ് സാധ്യത. അതിനാല്‍ ഉത്തരവാദിത്തമുള്ള പ്രാദേശിക പങ്കാളി എന്ന നിലയിലുള്ള സ്ഥാനം ഇന്ത്യ നിലനിര്‍ത്തണം. അതേസമയം, അഫ്ഗാന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളും താലിബാന്‍ നേതാക്കളും തമ്മിലുള്ള ദോഹയില്‍ ചര്‍ച്ച ഞായറാഴ്ച അവസാനിച്ചു. അഫ്ഗാനിസ്ഥാനിലെ പ്രധാന സമാധാന-അനുരഞ്ജന നേതാവ് അബ്ദുല്ല അബ്ദുല്ല “അഫ്ഗാനിസ്ഥാനിലെ 43 വര്‍ഷത്തെ പ്രതിസന്ധിക്ക് പരിഹാരം സൃഷ്ടിപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകളിലൂടെയും രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെയുമാണ്”എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

ബാക്ക്ചാനല്‍ ചര്‍ച്ചകളിലൂടെ പാക്കിസ്ഥാന്‍ ഒരു സംഭാഷണത്തിന് സൗകര്യമൊരുക്കുമെന്ന് ഇന്ത്യ ഒരു ഘട്ടത്തില്‍ വിശ്വസിച്ചിരുന്നെങ്കിലും, അത് ഫലവത്തായില്ല. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെയൊരു നീക്കം ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്ന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യേഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവ താലിബാനുമായി ബന്ധം സ്ഥാപിക്കാന്‍ ന്യൂഡെല്‍ഹിയെ സഹായിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുള്ളതായി വാര്‍ത്തയുണ്ട്. കാബൂളില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഈ രാജ്യങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞയാഴ്ച, എസ് ജയ്ശങ്കര്‍ ദുഷാന്‍ബെയിലേക്കും താഷ്കന്‍റിലേക്കും ഒരു യാത്ര നടത്തിയത് ഇതിനുദാഹരണമാണ്. ജയ്ശങ്കര്‍ ഉസ്ബെക്കിസ്ഥാനിലെയും താജിക്കിസ്ഥാനിലെയും വിദേശകാര്യ മന്ത്രിമാരുമായും ഉപപ്രധാനമന്ത്രിയും കസാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായും ഉസ്ബെക്ക് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

അതേസമയം, കഴിഞ്ഞയാഴ്ച പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ അംബാസഡറുടെ മകളെ തട്ടിക്കൊണ്ടുപോയതിന് ശേഷം ഇരുരാജ്യങ്ങളും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചിരുന്നു.ഇതോടെ ഇസ്ലാമബാദും കാബൂളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. എന്നാല്‍ അഫ്ഗാനില്‍ നിലവിലുള്ള സര്‍ക്കാരുമായാണ് പാക്കിസ്ഥാന് യോജിച്ചുപോകാന്‍ സാധിക്കാത്തത്. അവിടെ താലിബാനെ അധികാരത്തില്‍ എത്തിക്കാന്‍ ഇസ്ലാമബാദും ആവുന്നത്ര് ശ്രമിക്കുന്നുഎന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ താലിബാന്‍ ഇന്ത്യയുമായി അടുക്കുന്നത് ഇമ്രാന്‍ഖാന്‍ ഭരണകൂടം താല്‍പ്പര്യപ്പെടുന്നില്ല. ഇതിന് ചൈനുടെ പിന്തുണയുമുണ്ട്. ഈഘട്ടത്തില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവി ഒരു മൂന്നുംകൂടിയ ജംഗ്ഷനിലാണ് എന്നുപറയേണ്ടിവരും. എങ്ങോട്ടാണ് മുന്നേറുക എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്‍ സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ട്. അതിനാല്‍ പാക്കിസ്ഥാനുമായി ഇക്കാര്യം ചര്‍ച്ചയ്ക്ക് വയ്ക്കണമോ വേണ്ടയോ എന്നത് ഇപ്പോഴുളള ഒരു പ്രശ്നമായി എടുക്കാന്‍ പാടില്ല. താലിബാനുമായി നാം നേരിട്ട് സംസാരിക്കണം–ഇന്ത്യയിലെ വിദഗ്ധര്‍ പറയുന്നു. ഇന്നത്തെ താലിബാനെ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാണെന്നും അവര്‍ കരുതുന്നു. കാരണം ഈ മുഴുവന്‍ പ്രക്രിയയിലും അഫ്ഗാനിസ്ഥാന്‍റെ വികസനത്തിലും ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ യുഎസും യുകെയും താലിബാനെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു, അവരുമായി ഇടപഴകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇന്ത്യക്ക് ഇപ്പോള്‍ ഒരു കാരണവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 2020 ഫെബ്രുവരിയില്‍ യുഎസ് താലിബാനുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍, അധികാരത്തില്‍ വന്നാല്‍ ഇസ്ലാമിക ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുമെന്ന് യുകെ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവരുമായി ഒരു ചതുര്‍ഭുജ സംഭാഷണ വേദിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Maintained By : Studio3