October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിരോധിത ചൈനീസ് ആപ്പുകള്‍ : ഡാറ്റ തിരികെ വാങ്ങണമെന്ന് ഗോവിന്ദാചാര്യ

ഈ ആവശ്യമുന്നയിച്ച്, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്തെഴുതി

ന്യൂഡെല്‍ഹി: നിരോധിത ചൈനീസ് ആപ്പുകളിലെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ കേന്ദ്ര സര്‍ക്കാര്‍ തിരികെ വാങ്ങണമെന്ന് ആര്‍എസ്എസ് മുന്‍ താത്വികാചാര്യന്‍ കെഎന്‍ ഗോവിന്ദാചാര്യ.

ഈ ആവശ്യമുന്നയിച്ച്, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്തെഴുതി. ഈ ആപ്പുകളുടെ സൈബര്‍സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റ സംബന്ധിച്ച് ഒരു വിട്ടുവീഴ്ച്ചയും അരുതെന്ന് ഗോവിന്ദാചാര്യ നിര്‍ദേശിച്ചു.

ദേശസുരക്ഷ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 200 ഓളം ആപ്പുകള്‍ നിരോധിച്ചിരുന്നു.

  നാഡി നോക്കുന്നതിനു മുൻപ്

ഈ ഡാറ്റ മോഷണം, കള്ളന്‍മാരെ പൊലീസ് പിടിക്കുകയും തൊണ്ടിമുതല്‍ പിടികൂടുകയും ചെയ്യുന്ന മറ്റ് മോഷണങ്ങള്‍ പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനീസ് ആപ്പുകള്‍ ശേഖരിച്ച ഇന്ത്യക്കാരുടെ ഡാറ്റ ചൈനീസ് കമ്പനികള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കെഎന്‍ ഗോവിന്ദാചാര്യ ആവശ്യപ്പെട്ടു.

 

Maintained By : Studio3