Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍

1 min read

20 ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും പരിക്ക്

സംഘട്ടനം നടന്നത് വടക്കന്‍ സിക്കിമിലെ നാകു ലായില്‍

സംഘര്‍ഷമുണ്ടായത് ഇരുരാജ്യങ്ങളും ചര്‍ച്ചക്ക് തയ്യാറാകുന്നതിനിടെ

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-.ചൈന ഏറ്റുമുട്ടല്‍. വടക്കന്‍ സിക്കിമിലെ നാകു ലായില്‍ മൂന്ന് ദിവസം മുന്‍പാണ് ആക്രമണം നടന്നതെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും സര്‍ക്കാരും സൈന്യവും മറ്റൊരു ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഇത്.

ഏറ്റുമുട്ടലില്‍ ഇരുപതോളം ചൈനീസ് സൈനികര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ നാല് ഇന്ത്യന്‍ കരസേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നാകു ലായില്‍ ചൈനീസ് സേന അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ഇന്ത്യ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഏറ്റുട്ടലില്‍ ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം. മറിച്ചായിരുന്നെങ്കില്‍ സംഭവം കൂടുതല്‍ ഗുരുതലമാകുമായിരുന്നു. നിലവില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പറയപ്പെടുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വടക്കന്‍ സിക്കിമില്‍ പ്രതികൂലമായ കാലവസ്ഥ ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ പുറംതള്ളാന്‍ കഴിഞ്ഞു. കിഴക്കന്‍ ലഡാക്കുപോലെ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്ന പ്രദേശമാണ് വടക്കന്‍ സിക്കിമലെ നാകു ലാ. 2017ല്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വന്ന്് ഡോക്‌ലാമിലും മുന്‍പ് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ പട്രോളിംഗ് പോയിന്റ് 14 ന് സമീപം കഴിഞ്ഞ ജൂണ്‍ 15 ന് പിഎല്‍എ സൈനികര്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് നാകു ലായില്‍ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയെ പ്രതിരോധിക്കാനാവശ്യമായ വസ്തുക്കള്‍ ശേഖരിച്ച് വലിയ തയ്യാറെടുപ്പിലാണ് ഈ മേഖലയില്‍ ഇരുസൈന്യവും കാവല്‍ നില്‍ക്കുന്നത്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കഴിഞ്ഞവര്‍ഷം ജൂണ്‍ 15 ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരുമായി ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് 20 സൈനികരെയാണ് നഷ്ടമായത്. എന്നാല്‍ ചൈന തങ്ങളുടെ ഭാഗത്തുണ്ടായ ആള്‍നാശം ഇന്നും പരസ്യമാക്കിയിട്ടില്ല. സിക്കിമിലും അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയിലും ഇന്ത്യ ഇന്ന് നിതാന്ത ജാഗ്രതയില്‍ത്തന്നെയാണ്.

ലഡാക്കിലുണ്ടായ ചൈനയുടെ കടന്നുകയറ്റത്തിന് അതേ നാണയത്തിലാണ് ഇന്ത്യ അന്ന് തിരിച്ചടി നല്‍കിയത്. മറ്റ് അതിര്‍ത്തിപ്രദേശങ്ങളിലും ഇതേ നിലപാട് ബെയ്ജിംഗ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന സാമാന്യ യുക്തി അനുസരിച്ച് മറ്റ് അതിര്‍ത്തികളിലും ഇന്ത്യ കരുതല്‍ ശക്തമാക്കിയിരുന്നു. പെട്രോളിംഗ് ശക്തിപ്പെടുത്തുകയും കൂടുല്‍ മികച്ച ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ചൈന നിരവധി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ത്തിയത്. കാരണം ഇന്ത്യ അവരുടെ അതിര്‍ത്തിയില്‍ നടത്തുന്ന എന്തു പ്രവര്‍ത്തനവും ടിബറ്റിനെ ലക്ഷ്യംവച്ചുള്ളതാണെന്ന് ബെയ്ജിംഗ് സംശയിക്കുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ടിബറ്റില്‍ ഇപ്പോഴും ചൈനീസ് അധിനിവേശത്തെ എതിര്‍ക്കുന്നവരുണ്ട്. മൗനമായി അവര്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ ലോകത്തിന്റെ മറ്റ്ഭാഗങ്ങളിലുള്ളവരിലൂടെ പുറത്തെത്തിക്കുന്നു. ലാസയിലോ മറ്റ് പ്രദേശങ്ങളിലോ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. എന്നെങ്കിലും ടിബറ്റ് തങ്ങളുടെ മാത്രമാകും എന്ന് സ്വപനത്തിലാണവര്‍ ജീവിക്കുന്നത്. അവരുടെ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയ കാലം മുതല്‍ ബെയ്ജിംഗ് ഇന്ത്യയെ ശത്രുവായി കാണുകയാണ്. അതിന്റെ പിന്തുടര്‍ച്ചകളാണ് അതിര്‍ത്തി തര്‍ക്കങ്ങളും ഇന്ത്യക്കെതിരായ നിലപാടുകളും എല്ലാം.

 

Maintained By : Studio3