മാനേജുമെന്‍റ് ആന്‍റ് പബ്ലിക് പോളിസിയിലും ഡാറ്റാ സയന്‍സ് ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ബിരുദ കോഴ്സുകളുമായി ഐഐഎം സമ്പല്‍പൂര്‍

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഐഐഎം സമ്പര്‍പൂര്‍ രണ്ട് പുതിയ ബിരുദ കോഴ്സുകള്‍ കൂടി ആരംഭിച്ചു. മാനേജുമെന്‍റ് ആന്‍റ് പബ്ലിക് പോളിസി, ഡാറ്റാ സയന്‍സ് ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിവയാണ് ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ ആരംഭിച്ചിരിക്കുന്നത്. സുസ്ഥിരത, ഇഎസ്ജി, സമൂഹ അധിഷ്ഠിത മുന്നേറ്റങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ദേശീയ തലത്തിലെ മാനേജുമെന്‍റ് രംഗങ്ങളില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് മാനേജുമെന്‍റ് ആന്‍റ് പബ്ലിക് പോളിസിയിലെ ബിരുദ കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വികസനവും ആഗോള തലത്തിലെ മല്‍സരക്ഷമതയും പ്രയോജനപ്പെടുത്താനാവും വിധത്തിലാണ് ഡാറ്റാ സയന്‍സ് ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കോഴ്സ്. നാലു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായി ബിഎസ് കോഴ്സുകള്‍ ആരംഭിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു. ഭാവിയിലേക്കുള്ള നേത്യത്വത്തെ വളര്‍ത്തിയെടുക്കാനുള്ള ചുവടു വെപ്പു കൂടിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020-ന്‍റെ ചുവടു പിടിച്ചുള്ള ഈ കോഴ്സുകള്‍ എന്നും അദ്ദേഹം പറഞ്ഞു.