November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

54-ാമത് രാജ്യാന്തര ചലച്ചിത്രമേള: ആദ്യ പനോരമ ഫീച്ചര്‍ ഫിലിം മലയാള ചലച്ചിത്രം ആട്ടം

1 min read

ന്യൂ ഡൽഹി: 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമാ പ്രേമികള്‍ക്ക് മികച്ച ചലച്ചിത്രാനുഭവം പര്‍ന്നു നല്‍കുന്ന ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്നലെ മലയാള സിനിമ ആട്ടത്തോടെ തുടക്കമായി. ഒരു വ്യക്തിയും ഒരു സംഘവും തമ്മില്‍ ചില അസുഖകരമായ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന ചലനാത്മകമായ സംവേദനത്തെ പ്രമേയമാക്കുന്നതാണ് ആനന്ദ് ഏകര്‍ഷിയുടെ സംവിധാന സംരംഭമായ ആട്ടം. ഗോവയില്‍ നടക്കുന്ന 54-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മാധ്യമങ്ങളോട് സംവദിക്കവേ ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പറഞ്ഞു, ”സിനിമയുടെ സമഗ്രമായ പ്രമേയം ലിംഗകേന്ദ്രീകൃതമോ പുരുഷാധിപത്യപരമോ അല്ല, മറിച്ച് ഇത് വ്യക്തിയും ഒരു കൂട്ടം ആള്‍ക്കാരും തമ്മിലുള്ള ചലനാത്മക അടരുകളിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്, അവിടെ ഗ്രൂപ്പ് പുരുഷന്മാരും വ്യക്തി ഒരു സ്ത്രീയുമാണ്. ലിംഗ പഠനം കഥാഗതിയില്‍ കാണാനാകുമെങ്കിലും ചിത്രത്തിനുള്ളില്‍ പ്രാദേശിക, ലിംഗഭേദങ്ങള്‍ പ്രകടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയ് ഫോര്‍ട്ട്, സരിന്‍ ഷിഹാബ് ജോഡികള്‍ അടക്കമുള്ള അഭിനേതാക്കള്‍ അഭിനയിച്ച 140 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഏകര്‍ഷിയാണ് സംവിധാനം ചെയ്തിട്ടുള്ളത്. സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു വ്യക്തിയും ഗ്രൂപ്പും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയാണ് ഇത് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘ഇത് ക്ഷുഭിതരായ 12 പുരുഷന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല രൂപപ്പെടുത്തിയത്, മറിച്ച് ഇത് സ്വാഭാവികമായി വളര്‍ന്നു വരുന്ന തലത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ സിനിമ എന്ന രീതിയിലുള്ള താരതമ്യപ്പെടുത്തല്‍ ഒരു ബഹുമതിയായാണ് കാണുന്നത്.’ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിക്കാലത്ത് സുഹൃത്തുക്കളുമൊത്തുള്ള ഒരു യാത്രയിലെ സാധാരണ സംഭാഷണത്തിനിടെയാണ് സിനിമയുടെ ആശയം ഉടലെടുത്തതെന്ന്, സിനിമ എങ്ങനെ വിഭാവനം ചെയ്തു എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഈ സിനിമയുടെ ആശയം രൂപപ്പെട്ടതിനെ കുറിച്ച് സംസാരിക്കവേ പ്രധാന നടനായ വിനയ് ഫോര്‍ട്ട് പറഞ്ഞു, 20 വര്‍ഷത്തെ തന്റെ നാടക സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയിലായിരുന്നപ്പോള്‍ ‘ഞങ്ങളുടെ സൗഹൃദത്തെയും കൂട്ടായ്മയെയും കലയെയും ഏതെങ്കിലും തരത്തില്‍ പ്രതിനിധീകരിക്കണമെന്ന തീരുമാനത്തോടെയാണ് ഒരു സിനിമ ചെയ്യുക എന്ന തീരുമാനത്തിലെത്തിയത് ഗ്രൂപ്പിലെ ഏറ്റവും ‘ക്രിയേറ്റീവും നന്നായി വായനാശീലവുമുളള ആനന്ദിന്റെ മേല്‍ അതിന്റെ ഉത്തരവാദിത്തം വന്നു ചേര്‍ന്നു. ആ ആശയം ഒടുവില്‍ ആട്ടം എന്ന സിനിമയായി. ആട്ടം വളരെ വ്യക്തിപരവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പ്രോജക്ടുമാണെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

‘ഓരോ അഭിനേതാവിന്റെയും ശക്തിയും പരിമിതികളും മനസ്സിലാക്കുകയും കാഴ്ചക്കാരന്‍ എന്ന നിലയില്‍ അത് നന്നായി കൈകാര്യം ചെയ്യുകയും അവയെ മികച്ച പ്രകടനങ്ങളായി മാറ്റിയെടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംവിധാന മികവിനെ ഫോര്‍ട്ട് അഭിനന്ദിച്ചു. ഒരു നടനെന്ന നിലയില്‍ തന്നെ പ്രചോദിപ്പിക്കുന്നതെന്തെന്ന ചോദ്യത്തിന്, ‘ആവേശകരമായ തിരക്കഥ, വെല്ലുവിളി നിറഞ്ഞ കഥാപാത്രം, മറ്റ് ഘടകങ്ങള്‍ എന്നിവ പ്രധാനമാണ്’ എന്ന് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സരിന്‍ ഷിഹാബ് പറഞ്ഞു. സിനിമക്കായി തീയറ്റര്‍ അഭിനേതാക്കള്‍ ഒത്തു ചേര്‍ന്നത് സന്തോഷകരമായ കാര്യമാണ്. വെള്ളിത്തിരക്ക് അനുയോജ്യമായ രീതിയില്‍ കഥപറച്ചിലിനെ ഉയര്‍ത്താന്‍ നാടക സങ്കേതങ്ങളെ വിദഗ്ധമായി ഉപയോക്കാനും ആനന്ദിനായി. ഒന്‍പത് അഭിനേതാക്കളുടെ അരങ്ങേറ്റ ചിത്രമാണിതെന്നും ”തീയറ്ററില്‍ നിന്ന് സിനിമയിലേക്കുള്ള മാറ്റം ഒരു ജോലിയാണെന്നും ഒരു ഷോട്ടിന് അഭിനയിക്കുന്നത് സ്റ്റേജ് അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നും സംവിധായകന്‍ ഏകര്‍ഷി അഭിപ്രായപ്പെട്ടു. ക്യാമറയും സെറ്റും ശീലമാക്കാന്‍ ഷൂട്ടിന് മുമ്പ് 35 ദിവസത്തെ സീന്‍ റിഹേഴ്‌സലുകള്‍ നടത്തിയിരുന്നു, അതിനാല്‍ റിഹേഴ്‌സലുകളാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഒരു സ്ത്രീയും പന്ത്രണ്ട് പുരുഷന്മാരും അടങ്ങുന്ന അരങ്ങ് എന്ന നാടക സംഘത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. മുമ്പ് വിനയ് അവതരിപ്പിച്ച നായക വേഷത്തില്‍ നിന്ന് ഒഴിവാക്കിയ ഹരിയുടെ സുഹൃത്തുക്കളായ ക്രിസും എമിലിയും ഒരു അവസരം നല്‍കുമ്പോള്‍ അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടാനുള്ള അവസരമായി മാറുന്നു. നാടകത്തിലെ ഏക വനിതാ കലാകാരിയായ അഞ്ജലി വിനയുമായി പ്രണയത്തിലാണെന്നും ക്രിസും എമിലിയും ചേര്‍ന്ന് നടത്തിയ ഒരു പാര്‍ട്ടിയില്‍ ഹരി തന്നോട് മോശമായി പെരുമാറിയതായി അഞ്ജലി അറിയിക്കുന്നു. ഈ വിവരം മദനുമായി പങ്കുവെച്ച് ഹരിയുടെ യഥാര്‍ത്ഥ നിറം പുറത്തു കൊണ്ടു വരാന്‍ വിനയ് ശ്രമിക്കുന്നു, ഇത് ടീമിലെ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കുകയും ഒടുവില്‍ ഹരിയെ പുറത്താക്കുകയും ചെയ്യുന്നു. സൗഹൃദങ്ങള്‍ അപകടത്തിലാവുകയും വിജയങ്ങളേയും സാമ്പത്തികമായ നേട്ടങ്ങളേയും ധാര്‍മ്മികതയ്ക്ക് പ്രതിഫലം നല്‍കാനും കൈക്കൂലി നല്‍കാനുമുള്ള ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ തുടരുകയും സത്യങ്ങള്‍ അനാവൃതമാവുകയും ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യം വിചിത്രമായി തോന്നുന്നു.

Maintained By : Studio3