തത്സമയ ഇഎംഐ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ‘ഇഎംഐ അറ്റ് ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ‘എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു. മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി ഇത്തരത്തില്‍ അടയ്ക്കാനാകും. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്കൂള്‍ ഫീസ് തുടങ്ങിയവയ്ക്കെല്ലാം ഇന്‍റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സ് എക്കൗണ്ടില്‍ നിന്ന് പ്രതിമാസഗഡുവായി അടയ്ക്കാം. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്‍റ് ഗേറ്റ്വേ കമ്പനികളായ ബില്‍ഡെസ്ക്, റേസര്‍പെയ് എന്നിവയുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇത്തരത്തില്‍ ഇഎംഐ ആക്കി മാറ്റാം, ഇഎംഐ കാലയളവ് ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കാം തുടങ്ങിയ സവിശേഷതകള്‍ ‘ഇ.എം.ഐ @ ഇന്‍റര്‍നെറ്റ് ബാങ്കിംഗ്’ സൗകര്യം വാഗ്ദാനം ചെയ്യുന്നു.