Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐബിഎസില്‍ എപാക്സ് ഫണ്ട്സ് 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

1 min read

തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് പാര്‍ട്ണേഴ്സ് എല്‍.എല്‍.പി (എപാക്സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും.

ടെക്നോളജി നവീകരണത്തിലൂടെ ട്രാവല്‍ ബിസിനസിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുക എന്ന കാഴ്ചപ്പാടോടെ 1997-ല്‍ സ്ഥാപിതമായ ഐബിഎസ് ലോകത്തെ പ്രമുഖ ഏവിയേഷന്‍, ടൂര്‍, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് കമ്പനികളിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കായി സാസ് സൊല്യൂഷനുകള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമാണ്. യാത്രാ വ്യവസായത്തിനായി നിര്‍മ്മിച്ച മോഡുലാര്‍, ക്ലൗഡ് അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് ചരക്കുനീക്കം, ലോജിസ്റ്റിക്സ്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ്, പാസഞ്ചര്‍ സര്‍വീസ്, ലോയല്‍റ്റി പ്രോഗ്രാമുകള്‍, ക്രൂസ് ഓപ്പറേഷന്‍സ്, എനര്‍ജി ആന്‍ഡ് റിസോഴ്സ് ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ് ഫോമുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ബിസിനസ് പ്രക്രിയകളിലുടനീളം നവീകരണവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ യാത്രാ കമ്പനികളെ ഐബിഎസ് സഹായിക്കുന്നു. 25 വര്‍ഷത്തിലേറെ ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ലോകമെമ്പാടുമുള്ള 4000 പ്രൊഫഷണലുകളും ക്ലൗഡ്-നേറ്റീവ് പ്ലാറ്റ് ഫോമും മാര്‍ക്കറ്റ് നേതൃത്വവുമാണ് ട്രാവല്‍ ബിസിനസില്‍ നിര്‍ണായക സാങ്കേതിക പങ്കാളിയായി തുടരുന്നതില്‍ ഐബിഎസിന്‍റെ കരുത്ത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ട്രാവല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സാങ്കേതികമായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എപാക്സുമായി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഈ നിക്ഷേപം ഐബിഎസിന്‍റെ വൈദഗ്ധ്യത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണ്. ഇതുവരെ ഐബിഎസിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും നന്ദി പറയുന്നു. ബ്ലാക്ക്സ്റ്റോണിന്‍റെ പിന്തുണ വിലമതിക്കാനാകാത്തതാണ്. എപാക്സിനൊപ്പം സുദീര്‍ഘമായ പ്രവര്‍ത്തനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3