December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്റ്റീവ് ടെക്നോളജിയുള്ള ഡീസൽ പുറത്തിറക്കി ജിയോ – ബിപി

1 min read

മുംബൈ:  ഉയർന്ന കാര്യക്ഷമതയുമായി ആക്റ്റീവ് സാങ്കേതികതയോടെയുള്ള പുതിയ ഡീസൽ പുറത്തിറക്കുന്നതായി ജിയോ-ബിപി ഇന്ന് പ്രഖ്യാപിച്ചു. ഇത്  4.3% മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉള്ളതിനാൽ ട്രക്കുകൾക്ക് ഒരു വര്ഷം ഇന്ധനതുകയിൽ 1.1 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കും . ഈ പുതിയ ഉയർന്ന പെർഫോമൻസ് ഡീസൽ എല്ലാ ജിയോ-ബിപി ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

കൂടാതെ ഇന്ത്യൻ വിപണിയിൽ ആദ്യമായി ലഭ്യമാകുന്ന ഈ ഡീസൽ അധിക തുക ഈടാക്കാതെ നിലവിലെ ഡീസൽ വിലയിൽ തന്നെയാണ് ലഭ്യമാവുക. ഈ പുതിയ ഡീസൽ, അഴുക്ക് അടിഞ്ഞുകൂടുന്നത് കാരണം വിലകൂടിയ എൻജിൻ ഘടകങ്ങളിൽ ഉണ്ടാകുന്ന തകരാർ കുറയ്ക്കാൻ സഹായിക്കുന്നു. ഒപ്പം എൻജിനുമായി ബന്ധപ്പെട്ട മറ്റ് അറ്റകുറ്റപ്പണികൾ  കുറയ്ക്കാൻ സഹായിക്കുകയും തുടർച്ചയായ ഉപയോഗത്തിനിടയിൽ  അഴുക്ക് അടിയുന്നതിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വൃത്തിയുള്ളതും വേഗതയേറിയതും സുരക്ഷിതവുമായ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഫോം ഏജന്റ് ഇതിൽ അടങ്ങിയിരിക്കുന്നു. തുടർച്ചയായ ഉപയോഗത്തിനിടയിൽ എഞ്ചിന്റെ കാര്യക്ഷമത കുറയുമ്പോൾ അത് പുനഃസ്ഥാപിക്കാനും നിലനിർത്താനും ഈ ഡീസൽ സഹായിക്കുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3