സൗജന്യ ഹൗസ് വയറിങ് ഇലക്ട്രീഷ്യൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം നടത്തുന്ന മുപ്പത് ദിവസത്തെ സൗജന്യ ഹൗസ് വയറിങ് പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കെട്ടിടങ്ങളിലെ ആധുനിക വയറിംഗ് രീതികൾ, ആശുപത്രി, ടണൽ, ഗോഡൗൺ വയറിംഗ്, മാസ്റ്റർ കൺട്രോൾ സിസ്റ്റം തുടങ്ങിയ ഇലക്ട്രിക്കൽ ജോലികൾ പഠിപ്പിക്കുന്ന പൂർണ സമയകോഴ്സാണ്. 18-45 വയസ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. സ്ഥാപനത്തിൽ നേരിട്ടോ, 0471-2322430 എന്ന നമ്പരിൽ വിളിച്ചോ, രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ മൂന്നിന് ഇൻറർവ്യൂ നടക്കും. ക്ലാസുകൾ സെപ്റ്റംബർ നാലിന് ആരംഭിക്കും. ഈ മേഖലയിൽ സ്വന്തമായി സംരംഭമാരംഭിക്കാനായി ബാങ്കുകളുടെ വായ്പാസഹായവും ലഭ്യമാക്കും.