September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആരോഗ്യപരിപാലന മാനേജ്മെൻ്റിൽ സമഗ്രവും സംയോജിതവുമായ സമീപനം ഉണ്ടാകണം

1 min read

കൊച്ചി: ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, വിനോദസഞ്ചാരം എന്നിവയിലൂന്നി കേരളത്തെ ലോകത്തെ മികച്ച രോഗശാന്തി ലക്ഷ്യസ്ഥാനമായി മാറ്റുന്നതിന് വേണ്ടുന്ന ശ്രമങ്ങൾ നടത്തണമെന്ന് ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് കെയർ ടൂറിസവും അഹ്വാനം ചെയ്തു. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ വിവിധ സെഷനുകളെ അഭിസംബോധന ചെയ്ത സംസാരിച്ച വിദഗ്ധർ മെഡിക്കൽ സയൻസിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും തദ്ദേശീയവും പരമ്പരാഗതവുമായ വിജ്ഞാന സംവിധാനങ്ങളും സംയോജിപ്പിച്ച് ആരോഗ്യപരിപാലന മാനേജ്മെൻ്റിൽ സമഗ്രവും സംയോജിതവുമായ സമീപനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാനമായും പറഞ്ഞത്. സമഗ്രമായ ആരോഗ്യ പരിപാലന അന്തരീക്ഷം സുഗമമാക്കുന്നതിനുള്ള നയപരമായ സംരംഭങ്ങളിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പരമ്പരാഗത ആയുർവേദ സമ്പ്രദായത്തെ അത്യാധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതാണ് കേരളത്തിൻ്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ റിസർച്ചും ഇടുക്കി ജില്ലയിലെ പുതിയ ആയുർവേദ മെഡിക്കൽ കോളേജും ഉൾപ്പെടെ സംസ്ഥാനത്ത് ആയുഷ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാന സർക്കാർ 1000 കോടി രൂപ നിക്ഷേപിച്ചതായി അദ്ദേഹം പറഞ്ഞു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ഇന്ത്യൻ ആയുഷ് വിപണി 2030 ഓടെ നിലവിലെ 43.3 ബില്യൺ ഡോളറിൽ നിന്ന് 200 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടന സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കോടെച്ച പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ എട്ട് മടങ്ങ് വളർച്ചയാണ് ഈ മേഖല സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ആയുഷ് വ്യവസായം 2014ൽ 2.85 ബില്യൺ ഡോളറിൽ നിന്ന് 2024ൽ 24 ബില്യൺ ഡോളറായി വളർന്നു. ജാംനഗറിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ സ്ഥാപിക്കുന്നതിലൂടെയും 24 രാജ്യങ്ങൾ തമ്മിലുള്ള ധാരണാപത്രങ്ങൾ സ്ഥാപിച്ച് തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ആയുർവേദത്തെ ആഗോള ആരോഗ്യപരിരക്ഷ പരിഹാരമായി മാറ്റുന്നതിന് മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ് ഉടൻ തന്നെ പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരളത്തിലെ ടൂറിസത്തിനൊപ്പം ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ തമ്മിലുള്ള സമന്വയം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. മാലിദ്വീപിൽ നിന്നുള്ള ഒരു നല്ല ശതമാനം ആളുകൾ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കേരളമാണെന്ന് റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം പറഞ്ഞു. വിവിധ സേവന ദാതാക്കൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിലൂടെ കേരളത്തിന് കൂടുതൽ മെച്ചപ്പെടാൻ കഴിയുമെന്ന് സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗാസിം പറഞ്ഞു. ഉത്തരവാദിത്തം, ഡാറ്റ സംരക്ഷണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

കേരളത്തിൻ്റെ ആരോഗ്യമേഖലയെക്കുറിച്ചുള്ള സിഐഐ-കെപിഎംജി റിപ്പോർട്ട് ഉദ്ഘാടന സെഷനിൽ പ്രകാശനം ചെയ്തു. ഡോ.എം.എസ്.വലിയത്താൻ്റെ സ്മരണാർഥം ഔഷധം മാസികയുടെ പ്രത്യേക പതിപ്പും സെഷനിൽ പ്രകാശനം ചെയ്തു. ആയുഷ് മന്ത്രാലയത്തിൻ്റെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പിന്തുണയോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില, സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാൻ ഡോ.എസ്.സജികുമാർ, സിഐഐ കേരള ആയുർവേദ പാനൽ കൺവീനറും കോട്ടക്കൽ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ, കെഇഎഫ് ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കൊല്ലൻ, സിഐഐ ദേശീയ കോ-ചെയർമാൻ, ആയുഷ്, അപ്പോളോ ആയുർവൈദ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് വാസുദേവൻ, സിഐഐ സതേൺ റീജിയൻ ചെയർപേഴ്സൺ ഡോ. ആർ നന്ദിനി, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കോ കൺവീനറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡി ഡോ. പി.വി ലൂയിസ്, ആയുർവേദ പാനൽ കോ കൺവീനറും വൈദ്യരത്നം ഔഷധശാല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. യദു നാരായണൻ മൂസ്സ്, സിഐഐ ഡയറക്‌ടറും കേരള സ്‌റ്റേറ്റ് മേധാവിയുമായ ജയ്‌കൃഷ്ണൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. രണ്ട് ദിവസത്തെ പരിപാടിയിൽ 1000 പ്രതിനിധികളും 2000 ത്തോളം കാഴ്ചക്കാരും ആദ്യ ദിനത്തിൽ ഉച്ചക്കോടിയിലെത്തി. 82 പ്രദർശനങ്ങളും ഉണ്ട്. 18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

 

Maintained By : Studio3