Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മേയ് റിപ്പോര്‍ട്ട് : ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 50% ഇടിഞ്ഞു

1 min read

മെയ് മാസത്തില്‍ ഒക്യുപ്പന്‍സി നിരക്ക് 11-13 ശതമാനം പോയിന്‍റ് (പിപി) ഇടിഞ്ഞു

ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും കാരണം വിനോദ യാത്രകളും ബിസിനസ്സ് യാത്രകളും പരിമിതപ്പെട്ടതിനാല്‍ ഹോട്ടല്‍ വ്യവസായം മേയില്‍ വലിയ ആഘാതം നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം തരംഗത്തിന്‍റെ ആഘാതത്തില്‍ മിക്ക നഗരങ്ങളിലും ഹോട്ടലുകള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ എച്ച്വിഎസ് അനറോക്കിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ ഒക്യുപ്പന്‍സി നിരക്ക് 11-13 ശതമാനം പോയിന്‍റ് (പിപി) ഇടിഞ്ഞു. ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) 16-18 ശതമാനം കുറഞ്ഞപ്പോള്‍ റെവ്പാര്‍ (ലഭ്യമായ മുറിയിലെ ശരാശതി വരുമാനം) 49-51 ശതമാനം കുറഞ്ഞു. രാജ്യത്ത് മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് 2021 മെയ് മാസത്തില്‍ ആഭ്യന്തര വിമാന ഗതാഗതം 63 ശതമാനം കുറഞ്ഞു. മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവയാണ് രാജ്യത്ത് മേയില്‍ ഏറ്റവും കൂടുതല്‍ ഒക്കുപ്പന്‍സി പ്രകടമാക്കിയത് (31-35%).

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

എന്നിരുന്നാലും, ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടിരുന്ന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന മാസങ്ങളില്‍ വളര്‍ച്ച പ്രകടമായിട്ടുണ്ട്. 2020 നെ അപേക്ഷിച്ച് 2021 മാര്‍ച്ചില്‍ ഒക്യുപ്പന്‍സി 17-19 പിപി വരെ ഉയര്‍ന്നു, റെവ്പാര്‍ 21-23 ശതമാനം വര്‍ദ്ധിച്ചു. 2020 നെ അപേക്ഷിച്ച് ഏപ്രിലില്‍ ഒക്യുപ്പന്‍സി 18-20 ശതമാനം ഉയര്‍ന്നു. റെവ്പാര്‍ 149-151 ശതമാനം വര്‍ദ്ധിച്ചു. 2021 മെയ് മാസത്തില്‍ റെവ്പാര്‍ 22-24 ശതമാനവും ഒക്യുപന്‍സി 3-5 പിപിയും വര്‍ദ്ധിച്ചു. എന്നാല്‍ ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) വാര്‍ഷികാടിസ്ഥാനത്തില്‍ ക്രമാനുഗതമായ ഇടിവിന് സാക്ഷ്യം വഹിച്ചു.
ഈ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ഹോട്ടലുകള്‍ ബദല്‍ ഉപഭോക്തൃ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഐസൊലേഷന്‍, ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി ചില ഹോട്ടലുകള്‍ ഹോസ്പിറ്റലുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അത് വിപണിയിലെ ശരാശരി നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2021 ജനുവരി മുതല്‍ മെയ് വരെ, 1,498 മുറികളുള്ള 14 പുതിയ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ തുറന്നതായും 2,980 മുറികളുള്ള 38 പുതിയ പ്രോപ്പര്‍ട്ടികള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘വിവിധ സംസ്ഥാനങ്ങളില്‍ പുതിയ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും വന്നത് ആവശ്യകത കുറയാന്‍ കാരണമായി. എന്നിരുന്നാലും, മിക്ക ഹോട്ടലുകളും പൂര്‍ണമായും അടച്ചിരിക്കുകയോ പതിവ് ബിസിനസ്സിനെ മാത്രം ആശ്രയിക്കുകയോ ചെയ്ത ഒന്നാം തരംഗത്തില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഹോട്ടലുകള്‍ ഈ പ്രയാസകരമായ സമയങ്ങളെ അതിജീവിക്കാന്‍ ഇതര ഉപഭോക്തൃ വിഭാഗങ്ങളിലും അനുബന്ധ വരുമാന സ്ട്രീമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

മൂന്നാമത്തെ തരംഗം അതിനു മുന്‍പുള്ളവയെ അപേക്ഷിച്ച് വിനാശകരമായത് അല്ലെങ്കില്‍, കേസുകള്‍ കുറയുന്നതും വാക്സിനേഷന്‍ ഡ്രൈവിന്‍റെ വേഗത വര്‍ധിക്കുന്നതും ഈ മേഖലയെ ഡിമാന്‍ഡ് ഷോക്കില്‍ നിന്ന് ഇടത്തരം കാലത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

Maintained By : Studio3