700 കോടി ബോണസ് പ്രഖ്യാപിച്ച് എച്ച്‌സിഎല്‍

2020 ലെ വരുമാനം 10 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ജീവനക്കാര്‍ക്ക് മൊത്തം 700 കോടി രൂപയുടെ ഒറ്റത്തവണ പ്രത്യേക ബോണസ് നല്‍കുമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ് (എച്ച്‌സിഎല്‍) പ്രഖ്യാപിച്ചു.
ഒരുവര്‍ഷമോ അതിലേറേയോ സര്‍വീസ് ഉള്ള ജീവനക്കാര്‍ക്ക് അവരുടെ 10 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് ഈ സന്തോഷത്തിന്റെ അവസരത്തില്‍ നന്ദിയായി നല്‍കുന്നുവെന്ന് കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.