Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൾഫ് മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിതിലും മന്ദഗതിയിലാകും

സൌദി അറേബ്യയിൽ ഈ വർഷം 2.8 ശതമാനത്തിന്റെ ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്

ദുബായ്: ഗൾഫ് മേഖലയുടെ സാമ്പത്തിക വീണ്ടെടുപ്പ് മുമ്പ് പ്രവചിച്ചിരുന്നതിനേക്കാൾ മന്ദഗതിയിലായിരിക്കുമെന്ന് റോയിട്ടേഴ്സ് സർവ്വേ റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉൽപ്പാദനം കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സർവ്വേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ ഗൾഫിന്റെ സാമ്പത്തികമായ തിരിച്ചുവരവ് സംബന്ധിച്ച് ഇത്തരമൊരു അവലോകനം നടത്തിയത്. അതേസമയം പകർച്ചവ്യാധിയും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണവിലത്തകർച്ചയും തിരിച്ചടിയായ, എണ്ണവ്യാപാരത്തെ ആശ്രിച്ച് കഴിയുന്ന ഗൾഫ് മേഖലയുടെ സാമ്പത്തിക സ്ഥിതി ഈ വർഷം മെച്ചപ്പെടുമെന്ന് സർവ്വേയിൽ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.

റിപ്പോർട്ടിൽ ആറംഗ ഗൾഫ് കോർപ്പറേഷൻ കൌൺസിലിലെ എല്ലാ രാജ്യങ്ങളുടെയും വളർച്ചാ അനുമാനം വിവിധ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്. യുഎഇ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ ജിഡിപി വളർച്ച സംബന്ധിച്ച അനുമാനങ്ങളാണ് ഏറ്റവുമധികം വെട്ടിക്കുറച്ചിരിക്കുന്നത്. അതേസമയം നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ സൌദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ തന്നെയായിരിക്കും ഈ വർഷം ഗൾഫിൽ ഏറ്റവുമധികം സാമ്പത്തിക പുരോഗതി കൈവരിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൌദി അറേബ്യ  വർഷം 2.8 ശതമാനം ജിഡിപി വളർച്ച സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് മാസം മുമ്പ് പ്രവചിച്ചിരുന്ന 3.1 ശതമാനത്തേക്കാൾ കുറവാണിത്. 2020ൽ സൌദി അറേബ്യയുടെ ജിഡിപിയിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്ന 5.1 ശതമാനത്തിൽ നിന്നും 4.4 ശതമാനമാക്കി മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അടുത്ത വർഷം സൌദി 3.2 ശതമാനവും 2023ൽ 3.1 ശതമാനം വളർച്ചയും നേടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. സൌദി സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് ഈ വർഷവും തുടരുമെന്നും എന്നാൽ എണ്ണ ഉൽപ്പാദനം ക്രമേണ മാത്രമേ വർധിപ്പിക്കുകയെന്നതും കർശന ധന നയങ്ങൾ തുടരുമെന്നതും മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൌദിയുടെ സാമ്പത്തിക വീണ്ടെടുപ്പ് മന്ദഗതിയിലാക്കുമെന്ന് കാപ്പിറ്റൽ എക്കണോമിക്സ് അഭിപ്രായപ്പെട്ടു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

യുഎഇയുടെ സാമ്പത്തിക വളർച്ചാ നിരക്ക് മൂന്ന് മാസം മുമ്പ് പ്രവചിച്ചിരുന്ന 2.7 ശതമാനത്തിൽ നിന്നും 2.2 ശതമാനമാക്കി വെട്ടിക്കുറച്ചു. ഗൾഫിലെ ടൂറിസം, വാണിജ്യ ഹബ്ബായ യുഎഇയുടെ ജിഡിപിയിൽ കഴിഞ്ഞ വർഷം 6.6 ശതമാനം ചുരുങ്ങിയിരുന്നു. 2022ൽ യുഎഇ 3.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പകർച്ച വ്യാധിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാസം യുഎഇയിലെ ഹോട്ടൽ താമസ നിരക്കിലും ഒരു മുറിയിൽ നിന്നുള്ള വരുമാനത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം അവധിക്കാല സീസൺ കഴിഞ്ഞത് കൊണ്ടും നിരവധി രാജ്യങ്ങളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടി വരുന്നത് മൂലമുള്ള യാത്രാനിരോധനങ്ങൾ മൂലവും ഈ പ്രവണത തുടരാൻ സാധ്യതയില്ലെന്നാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻബിഡി അഭിപ്രായപ്പെട്ടു. അതേസമയം വാക്സിൻ വിതരണവും ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020യും സാമ്പത്തിക വളർച്ചയെ സ്വാധീനിക്കും.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഖത്തർ ഈ വർഷം 2.8 ശതമാനം വളർച്ച സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം മുമ്പ് 3.0 ശതമാനം  സാമ്പത്തിക വളർച്ചയാണ് ഖത്തറിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതേസമയം ജിഡിപി വളർച്ചയിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന കുറവ് 4.0 ശതമാനത്തിൽ നിന്നും 3.5 ശതമാനമാക്കി ചുരുക്കാൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2022ൽ ഖത്തർ 3.5 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈറ്റിന്റെ ജിഡിപി വളർച്ചാ അനുമാനം 2.6 ശതമാനത്തിൽ നിന്നും 2.2 ശതമാനമാക്കി കുറച്ചു. കഴിഞ്ഞ വർഷം ജിഡിപിയിൽ 7.3 ശതമാനം കുറവാണ് കുവൈറ്റിലുണ്ടായത്. 2022ൽ കുവൈറ്റ് 2.7 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കരുതുന്നത്.

Maintained By : Studio3