September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2022 വലിയ പ്രതീക്ഷ : 11.5% ജിഡിപി വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ

1 min read

2021 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.7 ശതമാനമായി ചുരുങ്ങും

2022 സാമ്പത്തികവര്‍ഷം ആദ്യപാതിയില്‍ 14.2% വളര്‍ച്ചയെന്നാണ് ആര്‍ബിഐ പ്രവചനം

സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരും. വി-ഷേപ്പ്ഡ് റിക്കവറിയാണ് നടക്കുന്നതെന്നും സര്‍ക്കാര്‍

ന്യൂഡെല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.7 ശതമാനത്തോളം ചുരുങ്ങുമെന്ന് 2020-21ലെ സാമ്പത്തിക സര്‍വേ. പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ വെള്ളിയാഴ്ച്ചയാണ് സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്.

സമ്പദ് വ്യവസ്ഥ 7.5 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലയിരുത്തിയത്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ നിഗമനം അനുസരിച്ച് അത് 7.7 ശതമാനവുമായിരുന്നു.

അതേസമയം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 11.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19 ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെണീറ്റ് ലോകത്തെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ പ്രധാനിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

[bctt tweet=”2022 വലിയ പ്രതീക്ഷ : 11.5% ജിഡിപി വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ” username=”futurekeralaa”]

2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ആര്‍ബിഐ പ്രവചിച്ച റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 14.2 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷത്തെ റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് -7.7 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തിലേത് 11.5 ശതമാനവും.

കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത സാമ്പത്തിക ആഘാതം അതിജീവിച്ച ഇന്ത്യ വി-ഷേപ്ഡ് റിക്കവറിയുടെ പാതയിലാണെന്ന് സര്‍വേ വിലയിരുത്തുന്നു. സ്ഥിരതയാര്‍ന്ന സാമ്പത്തിക സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വിലയിരുത്തുന്നു. കറന്‍സിയിലെ സ്ഥിരതയും മികച്ച കരുതല്‍ ശേഖരവുമെല്ലാം പോസിറ്റീവ് ഘടകങ്ങളാണ്. ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയുടെ ശുഭകിരണങ്ങള്‍ പ്രകടമാകുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ പുതിയ കാര്‍ഷിക പരിഷ്‌കരണത്തില്‍ വിപണി സ്വാതന്ത്ര്യമെന്ന ആശയത്തില്‍ അധിഷ്ഠിതമാണെന്ന് സര്‍വേയില്‍ പറയുന്നു. മൊത്തം കര്‍ഷകരിലെ 85 ശതമാനം വരുന്ന ചെറുകിട കൃഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമങ്ങളെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.

[bctt tweet=”2022 വലിയ പ്രതീക്ഷ : 11.5% ജിഡിപി വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ” username=”futurekeralaa”]

കോവിഡിനെതിരെയുള്ള വാക്‌സിന്‍ ലഭ്യമാക്കിയത് സമ്പദ് വ്യവസ്ഥയെ ഊര്‍ജക്ഷമമാക്കുമെന്നും 1991ന് ശേഷമുള്ള ഏറ്റവും മികച്ച വളര്‍ച്ചാനിരക്കിലേക്ക് എത്തിക്കുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

റേറ്റിംഗ് ഏജന്‍സികളെ തള്ളിക്കളയുക

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പ്രതിഫലിപ്പിക്കാന്‍ ശേഷിയില്ലാത്തതാണ് ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗുകള്‍. റേറ്റിംഗുകളെ ഭയന്നുള്ള സാമ്പത്തിക നയങ്ങളാകരുത് നാം കൈ കൈക്കൊള്ളേണ്ടത്. രബീന്ദ്ര നാഥ് പറഞ്ഞ പോലെ ഭയമില്ലാത്ത മനസെന്ന കാഴ്ച്ചപാടാണ് വേണ്ടതെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി സാമ്പത്തിക വളര്‍ച്ചയില്‍ തന്നെഇന്ത്യ ഫോക്കസ് ചെയ്യേണ്ടതുണ്ട്.

 

Maintained By : Studio3