September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ ഭാവി : ഈ പതിറ്റാണ്ട് അതിപ്രധാനമെന്ന് പ്രധാനമന്ത്രി

1 min read

2020ല്‍ 4-5 മിനി ബജറ്റുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇപ്പോള്‍ സുവര്‍ണാവസരമെന്നും പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ചെറു ബജറ്റുകളുടെ പരമ്പരയിലെ അടുത്തതാണ് വരാനിരിക്കുന്ന കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020ല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി മിനി ബജറ്റുകള്‍ അവതരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റും.

പുതിയ പതിറ്റാണ്ടിലെ ആദ്യ പാര്‍ലമെന്ററി സെഷനാണ് ഇതെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പതിറ്റാണ്ട് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും മോദി പറഞ്ഞു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

ഇത് ബജറ്റ് സെഷനാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ധനകാര്യമന്ത്രി, പോയ വര്‍ഷം 4-5 മിനി ബജറ്റുകള്‍ വ്യത്യസ്ത പാക്കേജുകളുടെ രൂപത്തില്‍ അവതരിപ്പിച്ചു. അതിനാല്‍ ഈ ബജറ്റും അതിന്റെ തുടര്‍ച്ചയായി വേണം കാണാം. ഇതാണ് എന്റെ വിശ്വാസം-പ്രധാനമന്ത്രി പറഞ്ഞു.

[bctt tweet=”ഇന്ത്യയുടെ ഭാവി : ഈ പതിറ്റാണ്ട് അതിപ്രധാനമെന്ന് പ്രധാനമന്ത്രി” username=”futurekeralaa”]

ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ് ഈ പതിറ്റാണ്ട്. നമ്മുടെ സ്വതന്ത്രസമരസേനാനികള്‍ സ്വപ്‌നം കണ്ട രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാനുള്ള സുവര്‍ണ അവസരമാണ് നമുക്ക് മുന്നില്‍ വന്നിട്ടുള്ളത്-മോദി പറഞ്ഞു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

പുതിയ പതിറ്റാണ്ടുമായി ബന്ധപ്പെട്ടാകണം നമ്മുടെ ചര്‍ച്ചകള്‍. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് പാര്‍ലമെന്റ് നടത്തേണ്ടത്-അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് റാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷന് വെള്ളിയാഴ്ച്ച തുടക്കമായത്.

Maintained By : Studio3