October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പണപ്പെരുപ്പ ലക്ഷ്യ പരിധി മാറ്റമില്ലാതെ നിലനിര്‍ത്തി

1 min read

ഫ്ളക്സെിബിള്‍ ഇന്‍ഫ്ളേഷന്‍ ടാര്‍ഗെറ്റിംഗ് (എഫ്ഐടി) ചട്ടക്കൂടിനു കീഴില്‍ റിസര്‍വ് ബാങ്കിന്‍റെ റീട്ടെയ്ല്‍ പണപ്പെരുപ്പ ലക്ഷ്യ പരിധി 2-6 ശതമാനമായി നിലനിര്‍ത്തി. ചില്ലറ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2021-26 കാലയളവില്‍ ഇരുവശത്തും രണ്ട് ശതമാനം മാര്‍ജിനോടു കൂടി 4 ശതമാനമായി നിലനിര്‍ത്തി. 2021-2026 കാലയളവിലേക്ക് നിലവിലെ പണപ്പെരുപ്പ ലക്ഷ്യം നിലനിര്‍ത്തിയിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 2016ലാണ് എഫ്ഐടി ചട്ടക്കൂട് പ്രാബല്യത്തില്‍ വന്നത്.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ
Maintained By : Studio3