ടാറ്റ കമ്യൂണിക്കേഷന്‍സിലെ ഓഹരി ഇന്ത്യ വില്‍ക്കുന്നു
26.12 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്
ടാറ്റ സണ്‍സിന് 14.1 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്
മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകടക്കുന്നു. കമ്പനിയില്‍ സര്‍ക്കാരിനുള്ള 26.12 ശതമാനം ഓഹരിയാണ് വിറ്റൊഴിയുന്നത്. 16.12 ശതമാനം ഓങരി ഓഫര്‍ ഫോര്‍ സെയില് വഴിയും 10 ശതമാനം ഓഹരി പാനടോണ്‍ ഫിന്‍വെസ്റ്റിനുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ടാറ്റ സണ്‍സിന്‍റെ തന്നെ നിക്ഷേപ വിഭാഗമാണ് പാനടോണ്‍ ഫിന്‍വെസ്റ്റ്.
ടാറ്റ സണ്‍സുമായി സര്‍ക്കാരിനുള്ള ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ഓഫര്‍ ഫോര്‍ സെയ്ലിന് തൊട്ടുപിന്നാലെ തന്നെ പാനടോണ്‍ ഫിന്‍വെസ്റ്റിന് ഓഹരികള്‍ വില്‍ക്കുമെന്ന് ടാറ്റ കമ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. വില നിശ്ചയിക്കുക ഓഫറിംഗില്‍ കൂടെയായിരിക്കും.
ടാറ്റ കമ്യൂണിക്കേഷന്‍സിന്‍റെ ഓഹരി വില ഇടിവോടെയാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. 2.65 ശതമാനം ഇടിവോട് 1289.75 രൂപയിലാണ് ഓഹരി വില ഇപ്പോള്‍. ഈ വില വെച്ച് നോക്കുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ 26,12 ശതമാനം ഓഹരിക്ക് ഏകദേശം 9600 കോടി രൂപ വരും.