Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്രിപ്റ്റോകറന്‍സികളോട് സര്‍ക്കാരിന് തുറന്ന സമീപനം

1 min read

ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തിയുള്ള വ്യാപാരം ആര്‍ബിഐ 2018ല്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നയംകൊണ്ടുവരണമെന്ന് സുപ്രീം കോടതിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഉന്നത മന്ത്രിതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ക്രിപ്റ്റോകറന്‍സികളുടെ സകല വശങ്ങളും പഠിക്കുമെന്ന് സര്‍ക്കാര്‍

എല്ലാ സാധ്യതകളും അനാവരണം ചെയ്യുമെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍

മുംബൈ: ഭരണ നിര്‍വഹണം മെച്ചപ്പെടുത്താന്‍ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എല്ലാ തലങ്ങളിലും പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. ക്രിപ്റ്റോകറന്‍സികളോട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തുറന്ന സമീപനമാണെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഭരണനിര്‍വണത്തിലെ വിവിധതലങ്ങളില്‍ ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ അത്യന്തം താല്‍പ്പര്യമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

ഇന്നവേഷനെയും ടെക്നോളജിയെയും സ്വാഗതം ചെയ്യുന്ന സര്‍ക്കാരാണിത്. ബ്ലോക്ക് ചെയിന്‍ എന്നത് പുതിയ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യയാണ്. വെര്‍ച്വല്‍ കറന്‍സിയുടെ ഒരു രൂപമാണ് ക്രിപ്റ്റോകറന്‍സി. തുറന്ന മനസോട് കൂടി ക്രിപ്റ്റോകറന്‍സിയെ സമീപിക്കണമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്-മന്ത്രി വ്യക്തമാക്കി.

  370 ഗ്രാമ പഞ്ചായത്തുകളും 30 നഗരസഭാ പ്രദേശങ്ങളും പൊതുസ്ഥല മാലിന്യ രഹിതമാകുന്നു

ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്നതിനായി സാമ്പത്തിക കാര്യ സെക്രട്ടറിയുടെ കീഴില്‍ ഒരു ഉന്നതമന്ത്രിതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ യുക്തമായ തീരുമാനം വിഷയത്തില്‍ കൈക്കൊള്ളുമെന്നാണ് സൂചന. ക്രിപ്റ്റോകറന്‍സികളുടെ കുറിച്ചുള്ള വിവിധ വശങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വെള്ളിയാഴ്ച്ച നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത് ക്രിപ്റ്റോകറന്‍സികളെ കുറിച്ച് കേന്ദ്ര ബാങ്കിന് ആശങ്കകളുണ്ടെന്നാണ്. അത് സര്‍ക്കാരുമായി പങ്കുവച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തിയുള്ള വ്യാപാരം ആര്‍ബിഐ 2018ല്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നയംകൊണ്ടുവരണമെന്ന് സുപ്രീം കോടതിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്‍റെ യാതൊരുവിധ നിയന്ത്രണവുമില്ലാതെ എന്‍ക്രിപ്റ്റഡ് ടെക്നോളജിയിലാണ് ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നത്. ശതകോടീശ്വര സംരംഭകനായ ഇലോണ്‍ മസ്ക്ക് ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയതോടെ കറന്‍സിയുടെ വിലയില്‍ വമ്പന്‍ കുതിപ്പുണ്ടായിരുന്നു.

പ്രധാനമായും ഇന്‍റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്റ്റോ കറന്‍സി’ എന്നും വിളിക്കാറുണ്ട്.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ല്‍ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിന്‍ അവതരിപ്പിച്ചത്. ‘സതോഷി നകമോട്ടോ’ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധര്‍ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയില്‍ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്‍റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.

 

Maintained By : Studio3