September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദി പറയുന്നു സ്വകാര്യമേഖലയെ പിന്തുണയ്ക്കൂ, ഇന്ത്യയെ സ്വയം പര്യാപ്തമാക്കൂ

1 min read

സ്വകാര്യമേഖല വളരണം, സംസ്ഥാനങ്ങളും കേന്ദ്രവും പിന്തുണയ്ക്കണം

ആത്മനിര്‍ഭര്‍ ഭാരത് സാധ്യമാക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അനിവാര്യമാണ്

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി

ന്യൂഡെല്‍ഹി:കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശക്തമായ ഒരു നയചട്ടക്കൂട് രൂപീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്നും ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം. നിതി ആയോഗിന്‍റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

സ്വകാര്യ മേഖലയെ സര്‍ക്കാരുകള്‍ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരുകള്‍ എന്ന നിലയ്ക്ക് സ്വകാര്യ മേഖലയ്ക്ക് ആത്മനര്‍ഭര്‍ ഭാരത് ദൗത്യത്തില്‍ പങ്കെടുക്കാനുള്ള എല്ലാവിധ അവസരങ്ങളും നമ്മള്‍ ഒരുക്കേണ്ടതുണ്ട്-സംസ്ഥാന മുഖ്യമന്ത്രിമാര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ മോദി വ്യക്തമാക്കി.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കോവിഡ്കാലത്ത് നമ്മള്‍ കണ്ടു. അതില്‍ വിജയിച്ചു. ഇന്ത്യയെ കുറിച്ചുള്ള മികച്ച ചിത്രം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോഓപ്പറേറ്റിവ് ഫെഡറലിസം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനൊപ്പം ഈസ് ഓഫ് ലിവിംഗ് കൂടി പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ അവസരങ്ങള്‍ നമ്മള്‍ മുതലെടുക്കുകയും വേണം.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റിവ് സ്കീം പോലുള്ള പദ്ധതികളുടെ മുഴുവന്‍ ഗുണങ്ങളും സംസ്ഥാനങ്ങള്‍ നേടിയെടുക്കണമെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കാര്‍ഷിക പരിഷ്കരണങ്ങളില്‍ ഊന്നല്‍ നല്‍കണം. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റിവ് സ്കീം തുടങ്ങിയത് വിവിധ മേഖലകളില്‍ ഉല്‍പ്പാദനം ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ്. വലിയ അവസരമാണ് ഇത് നല്‍കുന്നത്. അതുപയോഗപ്പെടുത്തണം-മോദി നിര്‍ദേശിച്ചു.

സ്വകാര്യമേഖലയുടെ ഊര്‍ജസ്വലതയ്ക്ക് അര്‍ഹമായ ബഹുമാനം സര്‍ക്കാര്‍ നല്‍കുമെന്നും ഇന്ത്യയെ സ്വയം പര്യാപ്തയാക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആവശ്യകതകള്‍ മാത്രമനല്ല നാം നിറവേറ്റേണ്ടതെന്നും ലോകത്തിന്‍റെ മുഴുവന്‍ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണനിലവാരം വളരെ ഉയര്‍ന്നതരത്തിലുള്ള ഉല്‍പ്പന്നങ്ങളാകണം നാം വിപണിയിലെത്തിക്കേണ്ടതെന്നും മോദി ആഹ്വാനം ചെയ്തു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

സമഗ്രമായൊരു സമീപനമാണ് വേണ്ടത്. കൃഷി മുതല്‍ അനിമല്‍ ഹസ്ബന്‍ഡറിയും ഫിഷറീസും വരെയുള്ള മേഖലകളില്‍ സ്വീകരിച്ചുപോരുന്ന സമീപനം അത്തരത്തിലുള്ളതാണ്. നമ്മുടെ കാര്‍ഷിക കയറ്റുമതിയില്‍ തത്ഫലമായി വര്‍ധനയും വന്നിട്ടുണ്ട്. വികസനമെന്ന അജണ്ടയിലേക്ക് നമ്മുടെ ജനത അവരുടെ മനസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. അത് മനസിലാക്കിയുള്ളതായിരുന്നു ഇത്തവണത്തെ ബജറ്റ്. അതിവേഗം സഞ്ചരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്-മോദി വ്യക്തമാക്കി.

Maintained By : Studio3