Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൂഗിള്‍ ന്യൂസ് ഷോകേസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

രാജ്യത്തെ മുപ്പത് വാര്‍ത്താ പ്രസാധകരാണ് തുടക്കത്തില്‍ ഗൂഗിളുമായി സഹകരിക്കുന്നത്  

ന്യൂഡെല്‍ഹി: ഗൂഗിള്‍ തങ്ങളുടെ ഷോകേസ് എന്ന ന്യൂസ് പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ സേവനം ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ മുപ്പത് വാര്‍ത്താ പ്രസാധകരാണ് തുടക്കത്തില്‍ ഗൂഗിളുമായി സഹകരിക്കുന്നത്.

സഹകരിക്കുന്ന പ്രസാധകര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍ പണം നല്‍കും. ഉള്ളടക്കങ്ങളുടെ രക്ഷാകര്‍ത്താവ് അതാത് പ്രസാധകര്‍ തന്നെയായിരിക്കും. അതേസമയം, പേവോള്‍ സ്‌റ്റോറികള്‍ പരിമിതമായി മാത്രം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ സാമ്പത്തിക വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയില്ല.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായിരിക്കേ, ഇന്ത്യയിലെ ജനങ്ങള്‍ ആധികാരിക വാര്‍ത്തകളും വിവരങ്ങളും തേടുന്ന സമയത്താണ് ഷോകേസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് ബ്ലോഗിലൂടെ ഗൂഗിള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഗൂഗിള്‍ ന്യൂസ് ഷോകേസ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. നിലവില്‍ ജര്‍മനി, ബ്രസീല്‍, യുകെ ഉള്‍പ്പെടെ പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ ലഭ്യമാണ്.

ഇന്ത്യയിലെ പ്രസാധക പങ്കാളികളുടെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ ന്യൂസിലെയും ഡിസ്‌കവറിലെയും ന്യൂസ് ഷോകേസ് പാനലുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുമെന്ന് ഗൂഗിള്‍ അറിയിച്ചു. കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തും.

  കൊവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിൽ

സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തിലുള്ള ഗൂഗിള്‍ ഇന്ത്യയ്ക്കായി 18 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 130 കോടി ഇന്ത്യന്‍ രൂപ) പുതിയ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യ കാംപെയ്‌നുകളുടെ പരസ്യ ചെലവുകള്‍ക്ക് ഉള്‍പ്പെടെയാണിത്.

Maintained By : Studio3