Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോദ്റെജ് അപ്ലയന്‍സസ് മെയ്ഡ് ഇന്‍ ഇന്ത്യ എയര്‍ കണ്ടീഷണറുകളുടെ ശ്രേണി അവതരിപ്പിച്ചു

1 min read

കൊച്ചി: ഗോദ്റെജ് ഗ്രൂപിന്‍റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഗോദ്റെജ് ആന്‍റ് ബോയ്സ് തങ്ങളുടെ ഗോദ്റെജ് അപ്ലയന്‍സസ് വഴി അഡ്വാന്‍സ്ഡ് കൂളിങും വായു ശുദ്ധീകരണ സാങ്കേതികവിദ്യയും ഐഒടി കണ്‍ട്രോളുകളും മികച്ച രൂപഭംഗിയും അടങ്ങിയ പ്രീമിയം എയര്‍ കണ്ടീഷണര്‍ ശ്രേണി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സാങ്കേതികവിദ്യാ തല്‍പരരായ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കണ്‍ട്രോളുകള്‍ ലഭ്യമാക്കുന്ന ഈ എയര്‍ കണ്ടീഷണറുകള്‍ സൗകര്യവും സുരക്ഷയും കൂടുതലായി നല്‍കും വിധം ഐഒടി, യുവി കൂള്‍ സാങ്കേതികവിദ്യ, നാനോ കോട്ടഡ് ആന്‍റീ വൈറല്‍ ഫില്‍ട്രേഷന്‍, കുറഞ്ഞ ഡീറേറ്റിങ് തുടങ്ങി നിരവധി പ്രത്യേകതകള്‍ ഉള്ളതാണ്.

ഉയര്‍ന്ന ഇന്‍റര്‍നെറ്റ് സാന്ദ്രതയും സ്മാര്‍ട്ട്ഫോണുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഉപഭോക്താക്കളുടെ രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്. ഇതിനു പുറമെ മഹാമാരിയെ തുടര്‍ന്ന് ഡിജിറ്റല്‍ രീതികളോടുള്ള അടുപ്പവും വര്‍ധിച്ചു. സാങ്കേതികവിദ്യാ സംവിധാനങ്ങളുള്ള ഡിവൈസുകള്‍ക്ക് കൂടുതല്‍ ആവശ്യം ഉയര്‍ന്നതും ഇതുമൂലമാണ്. സ്മാര്‍ട്ട് എസികള്‍ക്കായി ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഈ താല്‍പര്യം നിറവേറ്റാനായാണ് ഗോദ്റെജ് അപ്ലയന്‍സസ് പുതിയ ഗോദ്റെജ് ഇയോണ്‍ ഡി സീരീസ് എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ സൗകര്യമുള്ളവയാണ് ഈ എസികള്‍. അലക്സ, ഗൂഗിള്‍ ഹോം എന്നിവയുമായി ബന്ധിപ്പിച്ച് ശബ്ദ സന്ദേശങ്ങള്‍ വഴിയും ഇവയെ കൈകാര്യം ചെയ്യാം. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് വിദൂരത്തു നിന്ന് ഇവയെ നിയന്ത്രിച്ച് താപനില, ഫാന്‍ വേഗത, മോഡ് സെറ്റിങ്, പ്രവര്‍ത്തന സമയം തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനുമാവും. ഇതിനു പുറമെ എസിയുടെ ആരോഗ്യവും നിരീക്ഷിക്കാം. റിമോട്ട് ഷെഡ്യൂളിങ്, മോണിറ്ററിംഗ് എന്നിവയും ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.

  അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം

ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ആരോഗ്യ അവബോധം ഉള്ളവരായി മാറി എന്നതാണ് മഹാമാരിയെ തുടര്‍ന്നുള്ള മറ്റൊരു സവിശേഷത. ഗോദ്റെജ് എസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യുവി കൂള്‍ സാങ്കേതികവിദ്യ വായുവിലെ അണുനശീകരണം നടത്തും. തുണികള്‍, മരം, മെറ്റല്‍ തുടങ്ങി മുറിയിലെ പ്രതലങ്ങളേയും ഇതു പോലെ അണുനശീകരണത്തിനു വിധേയമാക്കും. എസിയിലുള്ള യുവി മോഡ്യൂള്‍ 260-275 എന്‍എം ശ്രേണിയിലുള്ള യുവിസി രശ്മികള്‍ പുറത്തു വിടും. യുവി മോഡ്യൂളില്‍ നിന്ന് ഏറ്റവും അഭികാമ്യമായ തരംഗ ദൈര്‍ഘ്യമാണിത്. ഇതിലൂടെ 99.99 ശതമാനം വൈറല്‍ ഘടകങ്ങളേയും ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയേയും നശിപ്പിക്കും. ഇതിനു പുറമെ നാനോ കോട്ടഡ് ആന്‍റീ വൈറല്‍ ഫില്‍റ്റര്‍ 99.9 ശതമാനം വൈറല്‍ പാര്‍ട്ടിക്കിളുകളേയും ഇല്ലാതാക്കി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം നല്‍കും.

  കാലാവസ്ഥ വ്യതിയാനം; ജിഡിപിക്ക് എന്ത് സംഭവിക്കും?

ഇതിനു പുറമെ ഇലക്ട്രോണിക് എക്സ്പാന്‍ഷന്‍ വാല്‍വോടു കൂടിയ ഹെവി ഡ്യൂട്ടി റോട്ടറി ഇന്‍വര്‍ട്ടര്‍ കംപ്രസര്‍, മികച്ച രൂപകല്‍പന എന്നിവ ഫലപ്രദമായ കൂളിങും കുറഞ്ഞ ഡീറേറ്റിങും ലഭ്യമാക്കും. ഇതുവഴി 52 ഡിഗ്രി സെന്‍റീഗ്രേഡ് എന്ന ഉയര്‍ന്ന ഊഷ്മാവില്‍ പോലും മികച്ച കൂളിങ് ഉറപ്പ് വരുത്തും. ആര്‍290, ആര്‍32 എന്നീ റഫ്രിജറന്‍റുകളുമായും ഈ എസി ലഭ്യമാണ്. സീറോ ഓസോണ്‍ ഡിപ്ലേഷന്‍ എന്ന നിലയില്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദം കൂടിയായ ഇവ ആഗോള താപന സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

‘തിങ്സ് മെയ്ഡ് തോട്ട്ഫുള്ളി’ എന്ന തങ്ങളുടെ തത്വത്തിന്‍റെ ഭാഗമായി പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു. തങ്ങളുടെ തദ്ദേശീയ നിര്‍മാണ സംവിധാനങ്ങള്‍ വികസിപ്പിച്ചത് കൂടുതല്‍ വിപുലമായ എസി ശ്രേണി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാനും കൂടുതല്‍ വിപുലമായ രൂപകല്‍പനാ സാധ്യതകള്‍ ലഭ്യമാക്കാനും സഹായിച്ചു. 2021 വേനല്‍ക്കാലത്തെ എസി വില്‍പന 2020 വേനല്‍ക്കാലത്തേക്കാള്‍ മികച്ചതായിരുന്നു. എങ്കില്‍ തന്നെയും ബിസിനസ് കോവിഡിനു മുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടില്ല. മൂന്നാം തരംഗം പ്രായോഗികമായി അവസാനിക്കുകയും വാക്സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തുകയും വേനല്‍ക്കാല ഊഷ്മാവ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങള്‍ എസി വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം

ഭാവിയിലേക്ക് തയ്യാറായ ഉല്‍പന്നങ്ങള്‍ വഴി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് സ്മാര്‍ട്ട് എസികളിലേക്കും ഹെല്‍ത്ത് ആന്‍റ് ഹൈജീന്‍ മേഖലയിലേക്കും ഉള്ള തങ്ങളുടെ കടന്നു വരവെന്ന് ഗോദ്റെജ് അപ്ലയന്‍സ്സ് പ്രോഡക്റ്റ് ഗ്രൂപ് മേധാവി സന്തോഷ് സാലിയന്‍ പറഞ്ഞു. ഈ വേനല്‍കാലത്ത് തങ്ങള്‍ 21 പുതിയ ഇന്‍വെര്‍ട്ടര്‍ സ്പ്ലിറ്റ് എസികളുടെ നിരയാണ് ശക്തമായ കൂളിങിനായി അവതരിപ്പിക്കുന്നത്. നാനോ കോട്ടഡ് ആന്‍റീ വൈറല്‍ ഫില്‍റ്റര്‍, യുവിസി സാങ്കേതികവിദ്യ, ഐഒടി സൗകര്യമുള്ള സ്മാര്‍ട്ട് കണ്‍ട്രോളുകള്‍, ഉയര്‍ന്ന ഐഎസ്ഇഇആറുമായുള്ള അതീവ ഫലപ്രദമായ എസികള്‍, മികച്ച രൂപ ഭംഗി, ഡൂറബിലിറ്റി എന്നിവയെല്ലാം അടങ്ങിയവയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ്, കോപര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഗോദ്റെജ് ഇയോണ്‍ ഡി ശ്രേണിയിലെ എസികള്‍ ലഭ്യമാണ്. രാജ്യവ്യാപകമായി ഓഫ് ലൈന്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് സംവിധാനങ്ങളിലും ഇതു ലഭ്യമാണ്.

Maintained By : Studio3