Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജി.എ.എഫ്-2023 ന് ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ അവതരിപ്പിക്കാനുള്ള (ജി.എ.എഫ്-2023) ശാസ്ത്ര പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷണ-വികസന പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജി.എ.എഫ്-2023 ലേക്ക് ഒക്ടോബര്‍ 15 വരെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. സെമിനാറിന്‍റെ കേന്ദ്ര പ്രമേയത്തിനു പുറമേ ആയുര്‍വേദത്തിന്‍റെ വിവിധ ശാഖകളിലും അനുബന്ധ വിജ്ഞാനം, ആയുര്‍വേദ-ആധുനിക ശാസ്ത്ര സംഗമ മേഖലകള്‍, ഔഷധ സസ്യങ്ങള്‍, ഔഷധ വികസനം, ആയുര്‍വേദ മേഖലയിലെ നയങ്ങളും ചട്ടങ്ങളും എന്നിവയില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ആയുര്‍വേദ ബയോളജി, വൃക്ഷായുര്‍വേദം, എത്നോ വെറ്റിനറി മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളിലേക്കും പ്രബന്ധങ്ങള്‍ തയ്യാറാക്കാം. www.gafindia.org എന്ന വെബ്സൈറ്റിലാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ജി.എ.എഫില്‍ 75 രാജ്യങ്ങളില്‍ നിന്നായി 7500 പ്രതിനിധികള്‍ പങ്കെടുക്കും. 750 ലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്‍റേഷനും ജി.എ.എഫ് സാക്ഷ്യം വഹിക്കും. മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനുമാണ് ജി.എ.എഫ്-2023 ലക്ഷ്യമിടുന്നത്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3