ആദ്യമായി വായ്പ എടുക്കുന്നവരില്‍ 41 ശതമാനവും ജനറേഷന്‍ സെഡ്

കൊച്ചി: ആദ്യമായി വായ്പ എടുക്കുന്നവരില്‍ 41 ശതമാനവും തൊണ്ണൂറുകളുടെ രണ്ടാം പകുതിക്കു ശേഷം ജനിച്ച ജനറേഷന്‍ സെഡ് വിഭാഗത്തില്‍ പെട്ടവരാണെന്ന് ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) റിപോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ചെറുകിട വായ്പാ വിപണിയുടെ വളര്‍ച്ച 2024 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലും മിതമായ നിരക്കില്‍ തുടര്‍ന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍, പേഴ്സണല്‍ ലോണുകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ കാര്യത്തില്‍ ഇടിവു തുടര്‍ന്നു. വായ്പാ വിപണി സൂചിക (സിഎംഐ) 2023 ഡിസംബറിലെ 103-നെ അപേക്ഷിച്ച് 2024 ഡിസംബറില്‍ 97 ആയി കുറഞ്ഞിട്ടുണ്ട്. പുതുതായി വായ്പ എടുക്കുന്ന ഉപഭോക്താക്കളിലൂടെ സുസ്ഥിരമായ വായ്പാ വളര്‍ച്ച കൈവരിക്കാനാവും എന്നാണ് കാണാനായിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിച്ച ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവീഷ് ജെയിന്‍ പറഞ്ഞു. വായ്പാ ലഭ്യത സംബന്ധിച്ച സിഎംഐ 2023 ഡിസംബറിലെ 95 അപേക്ഷിച്ച് 2024 ഡിസംബറില്‍ 91 ആയി കുറഞ്ഞതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഭവന വായ്പകളുടേയും പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടേയും ആരംഭത്തിന്‍റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കുറവാണുണ്ടായതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ സമയം മറ്റു വായ്പകളുടെ കാര്യത്തില്‍ വളര്‍ച്ചാ നിരക്കും ഉണ്ടായിട്ടുണ്ട്. 2023 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ആകെ വായ്പകളില്‍ 21 ശതമാനം ആദ്യമായി വായ്പകള്‍ എടുക്കുന്നവരില്‍ നിന്നായിരുന്നു എങ്കില്‍ 2024 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇത് 17 ശതമാനമായി കുറഞ്ഞു. പുതുതായി വായ്പകള്‍ എടുക്കുന്നവരില്‍ 37 ശതമാനമായിരുന്നു ഇക്കാലയളവില്‍ വനിതകളുടേത്. പുതുതായി വായ്പകള്‍ എടുക്കുന്നവരില്‍ 32 ശതമാനം ഗ്രാമീണ മേഖലകളില്‍ നിന്നായിരുന്നു. ഇന്ത്യയിലെ ആദ്യമായി വായ്പകള്‍ എടുക്കുന്നവര്‍ക്കിടയില്‍ യുവാക്കള്‍, വനിതകള്‍, ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ ഗണ്യമായ തോതിലുള്ളത് എല്ലാവരേയും ഉള്‍പ്പെടുത്തിയ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള അര്‍ത്ഥവത്തായ നീക്കത്തിനു സഹായകമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഭവേഷ് ജെയിന്‍ പറഞ്ഞു.