October 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഷമയമാകുന്ന ഭക്ഷണം

1 min read

ഭക്ഷണ സാധനങ്ങളിലെ പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന് ദോഷമെന്ന് പഠനം

ഭക്ഷണ സാധനങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചില പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുമെന്നും വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും പഠന റിപ്പോര്‍ട്ട്

ജനപ്രിയ ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന് ഹാനികരമാണെന്ന് പഠനം. പോപ്-ട്രാറ്റ്‌സ്, റൈസ് ക്രിസ്പീസ്, ചീസ്-ഇറ്റ്‌സ് തുടങ്ങിയ 1250ഓളം ജനപ്രിയ ഭക്ഷണസാധനങ്ങളില്‍ പ്രതിരോധ സംവിധാനത്തിന് ദോഷം ചെയ്യുന്ന പ്രിസര്‍വേറ്റീവിനെ ഗവേഷകര്‍ കണ്ടെത്തി.എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് (ഇഡബ്ല്യൂജി) നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇന്റെര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ടോക്‌സിസിറ്റി ഫോര്‍കാസ്റ്റര്‍ അഥവാ ടോക്‌സ്‌കാസ്റ്റില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇഡബ്ല്യൂജി ഭക്ഷണങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കളും പിഎഫ്എഎസ് എന്നറിയപ്പെടുന്ന ഫോറെവര്‍ കെമിക്കലുകളും ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷം സംബന്ധിച്ച പഠനം നടത്തിയത്.

ഭക്ഷ്യവസ്തുക്കള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് പ്രിസര്‍വേറ്റീവുകള്‍. ടെര്‍ട്ട് ബ്യൂട്ടൈല്‍ഹൈഡ്രോക്വിനൈന്‍ അഥവാ ടിബിഎച്ച്ക്യൂ എന്ന പ്രിസര്‍വേറ്റീവ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വളരെ ആപത്താണെന്നാണ് ടോക്‌സ്‌കാസ്റ്റ് വിവരങ്ങളുടെ വിശകലനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഈ കണ്ടെത്തല്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. പകര്‍ച്ചവ്യാധി ആരംഭിച്ചതോടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പൊതുജനങ്ങളെയും ശാസ്ത്രലോകവും നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഇഡബ്ല്യൂജി ശാസ്ത്രാന്വേഷണ വിഭാഗം വൈസ് പ്രസിഡന്റ് ഒല്‍ഗ നൈഡെന്‍കോ പറഞ്ഞു. പകര്‍ച്ചവ്യാധിക്ക് മുമ്പ് രോഗങ്ങള്‍ക്കും അര്‍ബുദങ്ങള്‍ക്കുമെതിരായ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കള്‍ക്ക് പൊതുജനത്തില്‍ നിന്നോ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും വേണ്ട ശ്രദ്ധ ലഭിച്ചിരുന്നില്ലെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഇതില്‍ മാറ്റമുണ്ടാകണമെന്നും ഒല്‍ഗ കൂട്ടിച്ചേര്‍ത്തു.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

 

ടിബിഎച്ച്ക്യൂ

സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രിസര്‍വേറ്റീവ് ആണ് ടിബിഎച്ച്ക്യൂ. ദശാബ്ദങ്ങളിലായി ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഈ രാസവസ്തു ഉപയോഗിക്കുന്നത് കൊണ്ട് ഭക്ഷണസാധനങ്ങളുടെ കാലാവധി വര്‍ധിക്കുമെന്നല്ലാതെ മറ്റ് നേട്ടങ്ങളൊന്നും ഇല്ല. പ്രതിരോധ കോശങ്ങളിലെ പ്രോട്ടീനുകള്‍ക്ക് ടിബിഎച്ച്ക്യൂ ദോഷമുണ്ടാക്കുന്നുവെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകളുടെ പ്രവര്‍ത്തനത്തെ ടിബിഎച്ച്ക്യൂ ബാധിക്കുമെന്നും വര്‍ധിച്ചുവരുന്ന ഭക്ഷണ അലര്‍ജിയുമായി ടിബിഎച്ച്ക്യൂ ഉപയോഗത്തിന് ബന്ധമുണ്ടെന്നും ഈ വിഷയത്തിലെ മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

പിഎഫ്എഎസ്

ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സാധനങ്ങളില്‍ നിന്നോ സംസ്‌കരണ ഉപകരണത്തില്‍ നിന്നോ പിഎഫ്എസ് (ഫോറെവര്‍ കെമിക്കല്‍സ്) എങ്ങനെയാണ് ഭക്ഷണസാധനങ്ങളിലേക്ക് എത്തുതെന്നും ഗവേഷക സംഘം വിശദീകരിക്കുന്നുണ്ട്. പിഎഫ്എഎസ് ഭക്ഷണങ്ങളിലേക്ക് എത്തുന്നത് സംബന്ധിച്ച ആധികാരിക പഠനങ്ങളില്‍ ഒന്നാണിത്. ഭക്ഷണങ്ങള്‍ പാക്ക് ചെയ്യുന്നതിനായി മിക്ക ഫാസ്റ്റ്-ഫുഡ് ശൃംഖലകളും ഉപയോഗിക്കുന്ന ബാഗുകളിലും, പേപ്പറുകളിലും ബോക്‌സുകളിലും ഉയര്‍ന്ന അളവില്‍ ഫ്‌ളോറിനേറ്റഡ് രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെന്ന് 2017ല്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിഎഫ്എഎസ് പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുമെന്നും വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും സാക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യരില്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പിഎഫ്എഎസ് സാന്നിധ്യവും കോവിഡ്-19 രോഗതീവ്രതയും തമ്മില്‍ ബന്ധമുണ്ടെന്ന് കഴിഞ്ഞിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

 

ഭക്ഷണത്തിലെ രാസവസ്തു ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരണം

പ്രിസര്‍വേറ്റീവ് ഉപയോഗം ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷം സംബന്ധിച്ച സമീപകാല പഠനങ്ങളൊന്നും ഇവയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ കണക്കിലെടുക്കുന്നില്ലെന്നതാണ് വാസ്തവം. അതായത് ആരോഗ്യത്തിന് ഹാനികരമായ പല പ്രിസര്‍വേറ്റീവുകളുടെ ഉപയോഗവും നിയമപ്രകാരം അനുവദിനീയമാണ്. അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതും നാഡീവ്യവസ്ഥയ്ക്ക് ദോഷമുണ്ടാക്കുന്നതും ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതുമായ പല പ്രിസര്‍വേറ്റീവുകളും ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ നിയമം അനുവദിക്കുന്നുവെന്നത് ഗുരുതരമായ തെറ്റാണ്.

ഏതൊക്കെ രാസവസ്തുക്കളാണ് സുരക്ഷിതമെന്ന് നിര്‍ണയിക്കാന്‍ ഭക്ഷ്യ നിര്‍മാതാക്കള്‍ക്ക് അമേരിക്കയിലെ എഫ്ഡിഎ അനുമതി നല്‍കിയതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ നിയമപ്രകാരം ഭക്ഷണങ്ങളില്‍ ചേര്‍ക്കാന്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സൗകര്യമായി. ടിബിഎച്ച്ക്യൂ പോലുള്ള പ്രിസര്‍വേറ്റീവുകള്‍ക്ക് എഫ്ഡിഎ ദശാബ്ദങ്ങള്‍ക്ക് മുമ്പ് അംഗീകാരം നല്‍കിയതാണ്. എന്നാല്‍ ഇവയുടെ ദോഷങ്ങള്‍ സംബന്ധിച്ച പുതിയ പഠനങ്ങള്‍ കണക്കിലെടുത്ത് നിയമത്തില്‍ മാറ്റം വരുത്താന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

 

ദോഷം കുറഞ്ഞ ഫുഡ് പ്രിസര്‍വേറ്റീവുകള്‍

സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ഉപയോഗിച്ചിട്ടുള്ള പ്രിസര്‍വേറ്റീവുകള്‍ ഏതൊക്കെയാണെന്ന്  ലേബലില്‍ നോക്കി മനസിലാക്കി ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നവയെ ഒഴിവാക്കി ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള തിരിച്ചറിവ് ഉണ്ടാകണം. ടിബിഎച്ച്ക്യൂ പോലുള്ള പ്രിസര്‍വേറ്റീവുകളുടെ ഉപയോഗം പലപ്പോഴും ലേബലില്‍ രേഖപ്പെടുത്താറില്ല. നിര്‍മാണ സമയത്ത് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ അവ ലേബലില്‍ രേഖപ്പെടുത്തേണ്ടതുള്ളു. എന്നാല്‍ പാക്കേജിംഗ് സമയത്ത്, പ്ലാസ്റ്റിക് പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും ഇവയുടെ ഉപയോഗം അവഗണിക്കപ്പെടും.

വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത പ്രിസര്‍വേറ്റീവുകള്‍ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കാം. ഇഡബ്ല്യൂജിയുടെ ഫുഡ് സ്‌കോര്‍ ഡാറ്റബേസ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത പ്രിസര്‍വേറ്റീവുകളെ കുറിച്ച് മനസിലാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും. മാത്രമല്ല, ഇഡബ്ല്യൂജിയുടെ ഹെല്‍ത്തി ലിവിംഗ് ആപ്പും ഉല്‍പ്പന്നങ്ങള്‍ സ്‌കാന്‍ ചെയ്ത് അവയുടെ ഫുഡ് സ്‌കോര്‍ മനസിലാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും. പ്രിസര്‍വേറ്റീവ് ഉപയോഗം പ്രതിരോധ സംവിധാനത്തിലുണ്ടാക്കുന്ന പ്രശ്്‌നങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ഇമ്മ്യൂണോടോക്‌സിസിറ്റി പരിശോധന കൂടി നടത്തണമെന്ന് ഇഡബ്ല്യൂജി ശുപാര്‍ശ ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ചേരുവകള്‍ ഉപയോഗിച്ച ഭക്ഷണസാധനങ്ങള്‍ വിപണിയിലെത്തുന്നതിന് തടയുന്നതിനായി നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും പഴുതുകള്‍ അടക്കണമെന്നും ഇഡബ്ല്യൂജി ആവശ്യപ്പെട്ടു

Maintained By : Studio3