പിഎന്‍ബി ഇടപാടുകാര്‍ക്ക് ജിയോജിത് ത്രീ ഇന്‍ വണ്‍ എക്കൗണ്ട് സൗകര്യം ഒരുക്കുന്നു
കൊച്ചി: ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണയിലെത്തി. ഇതനുസരിച്ച് പി എന്‍ ബിയില്‍ സേവിംഗ്സ് എക്കൗണ്ടുള്ള ആര്‍ക്കും ഒരു പി എന്‍ ബി ഡിമാറ്റ് എക്കൗണ്ടും ജിയോജിത് ട്രേഡിംഗ് എക്കൗണ്ടും ലഭ്യമാവും.
പി എന്‍ ബി ഇടപാടുകാര്‍ക്ക് നിക്ഷേപ ആവശ്യങ്ങള്‍ക്കായി പേമെന്‍റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് ഈ ത്രീ ഇന്‍ വണ്‍ എക്കൗണ്ട് സൗകര്യപ്രദമാണ്. ഓണ്‍ലൈനായി 15 മിനിട്ടിനകം തുറക്കാവുന്ന ട്രേഡിംഗ് എക്കൗണ്ട് ഇതുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകള്‍ ഇല്ലാതാക്കുകയും ജിയോജിത് നല്‍കുന്ന വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകള്‍ തുറന്നു നല്‍കുകയും ചെയ്യും.
ഏതു സമയത്തും എവിടെയും മൂലധന വിപണിയില്‍ നിക്ഷേപിക്കാന്‍ പിഎന്‍ബിയുടെ എല്ലാ ഇടപാടുകാര്‍ക്കും സാധ്യമാണെന്നും ജിയോജിത്തുമായുള്ള സഹകരണത്തില്‍ സന്തുഷ്ടരാണെന്നും പിഎന്‍ബി വക്താവ് വ്യക്തമാക്കി. നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും ഒറ്റ അക്കൗണ്ടിലൂടെ അവയെല്ലാം കൈകാര്യം ചെയ്യാനും ഈ സൗകര്യം നിക്ഷേപകര്‍ക്ക് സഹായകമാണെന്ന് ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര് സതീഷ് മേനോന്‍ പറഞ്ഞു.
പി എന്‍ ബി ഇടപാടുകാര്‍ക്ക് വളരെയെളുപ്പം ഓണ്‍ലൈനായി ജിയോജിത് ട്രേഡിംഗ് അക്കൗണ്ട് തുറക്കാനാകും. ഇക്വിറ്റിയിലും, ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കപ്പെട്ട ഓഹരി ബാസ്കറ്റുകളടങ്ങിയ ജിയോജിതിന്‍റെ സ്മാര്‍ട്ട്ഫോളിയോ പ്രൊഡക്റ്റുകളിലും ഓണ്‍ലൈനായിത്തന്നെ നിക്ഷേപിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.