October 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘യുഎസ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരം’ സ്വാഗതമോതി നിര്‍മല സീതാരാമന്‍

1 min read

അടുത്ത മാസങ്ങളില്‍ സാമ്പത്തിക വീണ്ടെടുക്കല്‍ കാര്യക്ഷമമാകുമെന്നും ഇന്ത്യയെ സ്വാശ്രയത്വം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണെന്നും ധനമന്ത്രി

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ കൈക്കൊണ്ട പരിഷ്കരണ നടപടികളുടെ ഫലമായി ഇന്ത്യയില്‍ വളര്‍ച്ചയ്ക്കും നിക്ഷേപത്തിനുമുള്ള വലിയ അവസരങ്ങളൊണുള്ളതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) സംഘടിപ്പിച്ച ആഗോള നിക്ഷേപകരുടെ റൗണ്ട് ടേബിളില്‍ ഇന്ത്യയിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് അവര്‍ വിശദീകരിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന സമ്മേളനക്കില്‍ മാസ്റ്റര്‍കാര്‍ഡ്, മെറ്റ് ലൈഫ്, പ്രുഡന്‍ഷ്യല്‍, എയര്‍ പ്രൊഡക്ട്സ്, ഡെല്‍, സോഫ്റ്റ് ബാങ്ക്, വാര്‍ബര്‍ഗ് പിന്‍കസ് എന്നിവയുള്‍പ്പെടെ നിരവധി വന്‍കിട നിക്ഷേപകര്‍ പങ്കെടുത്തു. നിക്ഷേപകര്‍ക്ക് കേന്ദ്ര ധനമന്ത്രിയുമായും ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇടപഴകുന്നതിനും നിക്ഷേപ അവസരങ്ങളെ കുറിച്ചും പരിഷ്കരണങ്ങളെ കുറിച്ചും വ്യക്തത വരുത്തുന്നതിനും സൗകര്യമൊരുക്കിയിരുന്നു.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

ബൃഹത് സാമ്പത്തിക സാഹചര്യങ്ങളിലെ സ്ഥിരത, പശ്ചാത്തല സൗകര്യ വികസനം സൃഷ്ടിക്കുന്ന സാമ്പത്തിക വളര്‍ച്ചാ അവസരങ്ങള്‍, സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങള്‍, ആഗോള വിതരണ ശൃംഖലകളിലെ ശക്തമായ സാന്നിധ്യം എന്നിവ ആഗോള സാമ്പത്തിക ശക്തികേന്ദ്രമായി ഇന്ത്യ വളരുന്നതിന്‍റെ ചില വഴികളാണെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

ദൈനംദിന കോവിഡ് കേസുകളിലെ “ഗണ്യമായ ഇടിവ്”, പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത “ശക്തമായ ആശ്വാസ നടപടികളും പരിഷ്കാരങ്ങളും” എന്നിവ നിലവില്‍ ഇന്ത്യയുടെ അനുകൂല ഘടകങ്ങളാണെന്നും ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ സാമ്പത്തിക വീണ്ടെടുക്കല്‍ കാര്യക്ഷമമാകുമെന്നും ഇന്ത്യയെ സ്വാശ്രയത്വം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണെന്നും ധനമന്ത്രി വിശദീകരിച്ചു.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

എല്ലാവരെയും ഉള്‍ക്കൊള്ളല്‍, നിക്ഷേപം, പശ്ചാത്തല സൗകര്യം, ഇന്നൊവേഷന്‍, ലക്ഷ്യം എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു സ്വാശ്രയ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള മൊത്തത്തിലുള്ള കാഴ്ചപ്പാടോടെ മുന്നോട്ട് പോകുകയാണെന്ന് അവര്‍ പറഞ്ഞു. യുഎസ് നിക്ഷേപകരുമായുള്ള ദീര്‍ഘകാല ബന്ധത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വര്‍ഷത്തില്‍ രണ്ടുതവണ യുഎസ് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

Maintained By : Studio3