December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എക്‌സോണ്‍ മൊബീല്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാന്‍ നിസാന്‍ ഇന്ത്യ  

ഈ മാസം മുതല്‍ നിസാന്‍ ഇന്ത്യാ മോട്ടോറിന് എക്‌സോണ്‍ മൊബീല്‍ തങ്ങളുടെ എന്‍ജിന്‍ ഓയില്‍ വിതരണം ചെയ്യും  

കൊച്ചി: പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി ലൂബ്രിക്കന്റുകള്‍ വിതരണം ചെയ്യുന്നതിന് നിസാന്‍ മോട്ടോര്‍ ഇന്ത്യയുമായി എക്‌സോണ്‍ മൊബീല്‍ ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ ഒപ്പുവെച്ചു. ഈ മാസം മുതല്‍ നിസാന്‍ ഇന്ത്യാ മോട്ടോറിന് എക്‌സോണ്‍ മൊബീല്‍ തങ്ങളുടെ എന്‍ജിന്‍ ഓയില്‍ വിതരണം ചെയ്യും. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍ ഓയില്‍. മാത്രമല്ല, പഴയ തലമുറ ബിഎസ് 3 അല്ലെങ്കില്‍ ബിഎസ് 6 നിസാന്‍ പാസഞ്ചര്‍ വാഹനങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യും.

എക്‌സോണ്‍ മൊബീലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ നല്‍കാനുള്ള പ്രതിബദ്ധതയാണ് ഈ സഹകരണം തെളിയിക്കുന്നത്. നിസാന്‍ എന്‍ജിനുകളെ സഹായിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതുമായ ഏറ്റവും പുതിയ ലൂബ്രിക്കന്റ് സാങ്കേതികവിദ്യ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് എക്‌സോണ്‍ മൊബീല്‍ ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ദീപാങ്കര്‍ ബാനര്‍ജി പറഞ്ഞു.

Maintained By : Studio3