December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൂണ്‍ ആദ്യ വാരം കയറ്റുമതിയില്‍ 52.39% വര്‍ധന, ഇറക്കുമതിയില്‍ 83%

യുഎസിലേക്കുള്ള കയറ്റുമതി 60 ശതമാനം ഉയര്‍ന്ന് 500 മില്യണ്‍ ഡോളറായി മാറി

ന്യൂഡെല്‍ഹി: ജൂണ്‍ ആദ്യ വാരത്തില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ഈ കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. 9.1 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയാണ് ജൂണ്‍ 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ നടന്നത്.

എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളാണ് കയറ്റുമതി വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്. പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് വസ്തുക്കളുടെയും മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറായും മാറി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

യുഎസിലേക്കുള്ള കയറ്റുമതി 60 ശതമാനം ഉയര്‍ന്ന് 500 മില്യണ്‍ ഡോളറായി മാറി. യുഎഇയിലേക്കുള്ള കയറ്റുമതി 57.86 ശതമാനം വര്‍ധിച്ച് 173 മില്യണ്‍ ഡോളറായപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 212 ശതമാനം ഉയര്‍ന്ന് 166.3 മില്യണ്‍ ഡോളറായി മാറി.

ജൂണ്‍ ആദ്യ വാരത്തില്‍ ചൈന, യുഎസ്, യുഎഇ എന്നിവയില്‍ നിന്നുള്ള ഇറക്കുമതി യഥാക്രമം 90.94 ശതമാനം ഉയര്‍ന്ന് 809.53 മില്യണ്‍ ഡോളറായും 89.45 ശതമാനം വര്‍ധിച്ച് 410.65 മില്യണ്‍ ഡോളറായും 164.55 ശതമാനം 400 മില്യണ്‍ ഡോളറായും മാറി. എഞ്ചിനീയറിംഗ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഫലമായി മേയില്‍ ഇന്ത്യയുടെ കയറ്റുമതി 67.39 ശതമാനം ഉയര്‍ന്ന് 32.21 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം മേയ് അവസാനത്തോടെ രൂക്ഷമായെങ്കിലും കയറ്റുമതി മേഖലയെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ചരക്കുനീക്കം തടസപ്പെടാത്തതും ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാന വിപണികളില്‍ രണ്ടാം തരംഗത്തിന്‍റെ ഭീഷണി ഏറക്കുറേ വിട്ടുമാറിയതും കയറ്റുമതി വളര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകള്‍ ലഘൂകരിക്കപ്പെടുന്നത് ഉപഭോക്തൃ ആവശ്യകത ഉയര്‍ത്തുമെന്നും ഇത് ഇറക്കുമതിയില്‍ പ്രതിഫലിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

Maintained By : Studio3