November 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗംഗയിൽ നിന്ന് ദിവസവും ബംഗാൾ ഉൾക്കടലിൽ എത്തുന്നത് 3 ബില്യൺ മൈക്രോപ്ലാസ്റ്റിക്കുകൾ

1 min read

ആഗോളതലത്തിൽ ഓരോ ദിവസവും 60 ബില്യൺ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് സമുദ്രത്തിലേക്ക് തള്ളപ്പെടുന്നത്

ബ്രഹ്മപുത്ര, മേഘ്ന നദികളുമായി ചേർന്ന് ദിവസവും മൂന്ന് ബില്യൺ മൈക്രോപ്ലാസ്റ്റിക് കഷ്ണങ്ങളാണ് ഗംഗാ നദി ബംഗാൾ ഉൾക്കടലിൽ എത്തിക്കുന്നതെന്ന് ഗവേഷണ റിപ്പോർട്ട്. ഇതിൽത്തന്നെ ഫൈബറുകളും പ്ലാസ്റ്റിക് നാരുകളുമാണ് കൂടുതലായി ബംഗാൾ ഉൾക്കടലിൽ എത്തുന്നതെന്ന് അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഹിമായത്തിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബ്രഹ്മപുത്ര, മേഘ്ന നദികളുമായി കൂടിച്ചേർന്നാണ് ഗംഗ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ നദീസംഗമമാണിത്. ഏതാണ്ട് 655 ദശലക്ഷം ആളുകളാണ് വെള്ളത്തിനായി ഗംഗയെ ആശ്രയിക്കുന്നത്.

നാഷണൽ ജോഗ്രഫിക് സൊസൈറ്റിയുടെ ഭാഗമായി ഉത്ഭവം മുതൽ കടൽ വരെ ഗംഗയുടെ യാത്രയെ കുറിച്ച് പഠിക്കുന്ന ഗവേഷക സംഘം വിവിധയിടങ്ങളിൽ നിന്നുള്ള ഗംഗാജല സാംപിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആഗോളതലത്തിൽ ഓരോ ദിവസവും 60 ബില്യൺ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് സമുദ്രത്തിലേക്ക് തള്ളപ്പെടുന്നതെന്നതെന്നും എന്നാൽ നദിയുടെ സഞ്ചാരത്തിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് വ്യത്യാസപ്പെടുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച വിശദമായ  പഠന റിപ്പോർട്ടുകളുടെ അഭാവം ഇന്നുണ്ടെന്നും മുഖ്യ ഗവേഷകനും ബ്രിട്ടനിലെ പ്ലൈമൌത്ത് സർവ്വകലാശാലയിലെ പ്രൊഫസറുമായ ഇമോഗെൻ നാപ്പെർ പറഞ്ഞു.

[bctt tweet=”ഗംഗയിൽ നിന്ന് ദിവസവും ബംഗാൾ ഉൾക്കടലിൽ എത്തുന്നത് 3 ബില്യൺ മൈക്രോപ്ലാസ്റ്റിക്കുകൾ” username=”futurekeralaa”]

നദിയിലെ വെള്ളത്തിൽ നിന്നും അരിച്ചെടുത്ത മൈക്രോപ്ലാസ്റ്റിക്കുകളിൽ 90 ശതമാനവും ഫൈബറുകളാണ്. അതിൽ തന്നെ വസ്ത്ര നിർമാണത്തിന് ഉപയോഗിക്കുന്ന റയോണിന്റെയും  അക്രിലികിന്റെയും അവശിഷ്ടങ്ങളാണ് അധികവും. ഉത്ഭവത്തിനും കടലിനും ഇടയിൽ ഏതാണ്ട് ഒരു ബില്യണും മൂന്ന് ബില്യണും ഇടയിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ഗംഗ, ബ്രഹ്മപുത്ര,മേഘ്ന തീരങ്ങളിൽ നിന്നും നദികളിൽ കലരുന്നുണ്ടെന്നാണ് ഗവേഷകരുടെ അനുമാനം. ഉത്ഭവസ്ഥാനത്തിന് അടുത്തുള്ള ഹർസിൽ മുതൽ ബംഗാൾ ഉൾക്കടലിൽ എത്തുന്നതിന് തൊട്ട് മുമ്പുള്ള ബംഗ്ലദേശിലെ ഭോല അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും മൺസൂണിന് മുമ്പും ശേഷവുമായാണ് ഗവേഷകർ സാംപിളുകൾ ശേഖരിച്ചത്. ഗംഗയോട് ചേർന്നുള്ള ഗ്രാമ, നഗര, കാർഷിക, ടൂറിസം, തീർത്ഥാടന മേഖലകളിൽ നിന്നുള്ള സാംപിളുകൾ ശേഖരിക്കാൻ ഗവേഷകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Maintained By : Studio3