ടാപ്പ്ചീഫിനെ ഏറ്റെടുത്ത് അണ്‍അക്കാഡമി
1 min read1.5 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ ടാപ്പ്ചീഫിലുണ്ട്
ബെംഗളൂരു: പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ്- ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് പ്ലാറ്റ്ഫോം ആയ ടാപ്ചീഫ് 100 കോടി രൂപയുടെ മൂല്യത്തില്‍ സ്വന്തമാക്കുന്നതിന് കരാര്‍ ഒപ്പിട്ടതായി എഡ്ടെക് സ്റ്റാര്‍ട്ടപ്പ് അണ്‍അക്കാഡമി പ്രഖ്യാപിച്ചു. ഇടപാടിന്‍റെ ഭാഗമായി, ടാപ്പ്ചീഫില്‍ ഭൂരിപക്ഷ ഓഹരികള്‍ അണ്‍അക്കാഡമി സ്വന്തമാക്കുകയും നിലവിലുള്ള എല്ലാ നിക്ഷേപകരും പുറത്തുകടക്കുകയും ചെയ്യും. ഏറ്റെടുക്കലിന് ശേഷം അണ്‍അക്കാഡമി ഗ്രൂപ്പിന്‍റെ ഭാഗമായാണ് ടാപ്ചീഫ് പ്രവര്‍ത്തിക്കുക.
പ്രൊഫഷണലുകള്‍ക്ക് വിദഗ്ധരുമായി സംവദിക്കാനും അവരില്‍ നിന്ന് പഠിക്കാനും അവസരമൊരുക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ബിസിനസ്സുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഓണ്‍ലൈനില്‍ തങ്ങളുടെ വ്യക്തിഗത ബ്രാന്‍ഡ് വളര്‍ത്താനുമുള്ള ടെക്നോളജി സൊലൂഷനുകള്‍ ടാപ്പ്ചീഫ് ലഭ്യമാക്കുന്നു. 1.5 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
‘അണ്‍അക്കാഡമിയിലെ ഞങ്ങളുടെ ശ്രമം എല്ലായ്പ്പോഴും വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുക, പഠനം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റുക എന്നതാണ്. ടാപ്പ്ചീഫ് സമാനമായ ഒരു ധാര്‍മ്മികത മറ്റൊരു സ്ഥലത്ത് പങ്കിടുന്നു, അവര്‍ സൃഷ്ടിച്ച പ്രൊഫഷണലുകളുടെയും പഠിതാക്കളുടെയും തുറന്ന കമ്മ്യൂണിറ്റിയില്‍ നിന്ന് അത് വ്യക്തമാണ്,’ അണ്‍അക്കാഡമി ഗ്രൂപ്പ് സഹ സ്ഥാപകനും സിഇഒ-യുമായ ഗൗരവ് മുഞ്ജല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സ് (ബിറ്റ്സ്) പിലാനിയിസെ പൂര്‍വവിദ്യാര്‍ഥികളായ ശശാങ്ക് മുരളി, ബിനായ് കൃഷ്ണ, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ സ്ഥാപിച്ച ടാപ്പ്ചീഫ് വിദ്യാഭ്യാസം, എഫ്എംസിജി, ഇ-കൊമേഴ്സ്, എന്‍റര്‍പ്രൈസ് സാസ്, അപ്സ്കില്ലിംഗ് എന്നീ വിഭാഗങ്ങളിലായി 150ഓളം എന്‍റര്‍പ്രൈസ് ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്.