October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎസ് 6 പാനിഗാലെ വി4, ബിഎസ് 6 ഡിയാവെല്‍ 1260 ഇന്ത്യയില്‍

പാനിഗാലെ വി4

2021 പാനിഗാലെ വി4 സ്റ്റാന്‍ഡേഡ് വേരിയന്റിന് 23.50 ലക്ഷം രൂപയും എസ് വേരിയന്റിന് 28.40 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില  

ബിഎസ് 6 പാലിക്കുന്ന 2021 ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ പുതു തലമുറ പാനിഗാലെ വി4 ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 23.50 ലക്ഷം രൂപയും എസ് എന്ന ടോപ് സ്‌പെക് വേരിയന്റിന് 28.40 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേരിയന്റിന് 80,000 രൂപയും എസ് വേരിയന്റിന് 1.90 ലക്ഷം രൂപയും വര്‍ധിച്ചു. ഇപ്പോള്‍ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുമ്പോഴും രണ്ട് വേരിയന്റുകളും 2020 മോഡലിന്റെ അതേ പരമാവധി കരുത്തും ടോര്‍ക്കും നിലനിര്‍ത്തി. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു.

1,103 സിസി, ഡെസ്‌മോസെഡിച്ചി സ്ട്രഡാലെ, വി4 എന്‍ജിന്‍ ഇപ്പോഴും 13,000 ആര്‍പിഎമ്മില്‍ 214 ബിഎച്ച്പി കരുത്തും 9,500 ആര്‍പിഎമ്മില്‍ 124 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ട്രാക്കുകളില്‍ വേഗതയും റെസ്‌പോണ്‍സീവ്‌നെസും വര്‍ധിപ്പിക്കുന്നതിന് നിരവധി ഘടനാപരമായ, എയ്‌റോഡൈനാമിക്, ഇലക്ട്രോണിക് മാറ്റങ്ങള്‍ ലഭിച്ചതാണ് പുതിയ പാനിഗാലെ വി4.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു
ഡിയാവെല്‍ 1260

വി4 ആര്‍ മോട്ടോര്‍സൈക്കിളിന് സമാനമായ പാക്കേജ് നല്‍കി വി4 മോട്ടോര്‍സൈക്കിളിന്റെ എയ്‌റോഡൈനാമിക്‌സ് പരിഷ്‌കരിച്ചു. ഹെഡ്‌ലൈറ്റിനും വശങ്ങളിലുമായി പ്ലെക്‌സിഗ്ലാസ് ഫെയറിംഗ്, റേഡിയേറ്ററിലൂടെ ഫലപ്രദമായ വായുസഞ്ചാരത്തിനായി വശങ്ങളില്‍ എക്‌സ്ട്രാക്റ്ററുകള്‍, പുതുതായി വിംഗ്‌ലറ്റുകള്‍ എന്നിവ നല്‍കി. 6 ആക്‌സിസ് ഐഎംയുമായി ബന്ധിപ്പിച്ച പുതു തലമുറ ‘പ്രെഡിക്റ്റീവ്’ കണ്‍ട്രോള്‍ സിസ്റ്റം കൂടി പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന് ലഭിച്ചു. എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇവോ 3, ഡുകാറ്റി സ്ലൈഡ് കണ്‍ട്രോള്‍, ഡുകാറ്റി വീലി കണ്‍ട്രോള്‍, ഡുകാറ്റി പവര്‍ ലോഞ്ച്, ഡുകാറ്റി അപ്/ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങി സമഗ്രമായ ഇലക്ട്രോണിക്‌സ് പാക്കേജ് നല്‍കി.

പുതിയ റൈഡിംഗ് മോഡ്, റേസ് റൈഡിംഗ് മോഡ് എന്നിവ 2021 മോഡല്‍ പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളാണ്. 2021 പാനിഗാലെ വി4, വി4 എസ് ബൈക്കുകളില്‍ സുരക്ഷാ ഫീച്ചര്‍ എന്ന നിലയില്‍ പുതുതായി ചെയിന്‍ ഗാര്‍ഡ് ഫിന്‍ നല്‍കി. വര്‍ഷം മുഴുവനായി മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുമെങ്കില്‍ അത്തരം റൈഡര്‍മാര്‍ക്കായി ഹീറ്റഡ് ഗ്രിപ്പുകള്‍ നല്‍കി. ഇഗ്നിഷന്‍ കീ പുതിയതും കൂടുതല്‍ ആധുനികവുമാണ്.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

ഇതോടൊപ്പം, ബിഎസ് 6 പാലിക്കുന്ന ഡുകാറ്റി ഡിയാവെല്‍ 1260 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിന് 18.49 ലക്ഷം രൂപയും എസ് വേരിയന്റിന് 21.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ‘ത്രില്ലിംഗ് ബ്ലാക്ക്’ കൂടാതെ 2021 വര്‍ഷത്തേക്കായി എസ് വേരിയന്റിന് പുതുതായി ‘ഡുകാറ്റി റെഡ്’ കളര്‍ ഓപ്ഷന്‍ നല്‍കി. ‘ടോട്ടല്‍ ബ്ലാക്ക്’ കളര്‍ ഓപ്ഷനില്‍ സ്റ്റാന്‍ഡേഡ് വേരിയന്റ് വാങ്ങാന്‍ കഴിയും.

അതേ 1,262 സിസി, എല്‍ ട്വിന്‍, ടെസ്റ്റാസ്‌ട്രെറ്റ ഡിവിടി എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ഡിയാവെല്‍ 1260 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 160 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 129 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഫ്‌ളാറ്റ് ടോര്‍ക്ക് കര്‍വ് തുടരുന്നു. ഇരട്ട സിലിണ്ടര്‍ ഡുകാറ്റി ഡിയാവെല്‍ 1260 എന്‍ജിന്റെ ബോര്‍, സ്‌ട്രോക്ക് എന്നിവ യഥാക്രമം 106 എംഎം, 71.5 എംഎം എന്നിങ്ങനെയാണ്.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

‘ബോഷ്’ 6 ആക്‌സിസ് ഐഎംയു, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, പവര്‍ ലോഞ്ച്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റൈഡര്‍ ഇലക്ട്രോണിക്‌സ്. കീലെസ് ഇഗ്നിഷന്‍, ബാക്ക്‌ലിറ്റ് സ്വിച്ചുകള്‍, റിയര്‍ വീല്‍ ലിഫ്റ്റ് മിറ്റിഗേഷന്‍ സിസ്റ്റം എന്നിവയാണ് മറ്റ് സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍. സ്‌പോര്‍ട്ട്, അര്‍ബന്‍, ടൂറിംഗ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിച്ചു. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയ്ക്കായി വ്യത്യസ്ത സെറ്റിംഗ്‌സ് തെരഞ്ഞെടുക്കാം. പ്രത്യേക വാണിംഗ് ലൈറ്റ് മൊഡ്യൂള്‍ സഹിതം ടിഎഫ്ടി സ്‌ക്രീന്‍ ലഭിച്ചു. ഡാഷ്‌ബോര്‍ഡിനായി നാല് വ്യത്യസ്ത ഡിസ്‌പ്ലേ മോഡുകള്‍ തെരഞ്ഞെടുക്കാം. ട്യൂബുലര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ഡിയാവെല്‍ 1260 നിര്‍മിച്ചിരിക്കുന്നത്. അലുമിനിയം സ്വിംഗ്ആം നല്‍കി.

Maintained By : Studio3