Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എക്സ്പോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ടൂറിസം മേധാവി

1 min read

ലോകത്തിൽ ഈ വർഷം നടക്കാൻ പോകുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നായിരിക്കും ദുബായ് എക്സ്പോ

ദുബായ്: എക്സ്പോ കാലത്ത് കോവിഡ്-19യെ എങ്ങനെ നേരിടണമെന്നതിൽ ദുബായിക്ക് വ്യക്തമായ പദ്ധതികൾ ഉണ്ടെന്ന് ദുബായ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ അൽ മാരി. ഈ വർഷം തന്നെ എക്സ്പോയുടെ ഭാഗമായി സന്ദർശകരെ സ്വീകരിക്കാൻ ദുബായ് തയ്യാറാണെന്നും സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അൽ മാരി പറഞ്ഞു.

ഒരു ദശാബ്ദക്കാലമായി ദുബായ് എക്സ്പോ 2020ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ട്. ഈ വർഷം ലോകത്തിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന എക്സ്പോയിലൂടെ കോടിക്കണക്കിന് ഡോളർ വരുമാനമാണ് യുഎഇ സർക്കാർ പ്രതീക്ഷിക്കുന്നത്. പകർച്ചവ്യാധിയെ തുടർന്ന് ഒരു വർഷം കാലതാമസം വന്ന എക്സ്പോ 2021 തുടക്കത്തിൽ തന്നെ ആരംഭിക്കാനുള്ള പദ്ധതിയിലായിരുന്നു ദുബായ് എങ്കിലും പകർച്ചവ്യാധി വീണ്ടും ശക്തിയാർജിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടും മന്ദഗതിയിലായി.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

‘ഞങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ്. അടുത്ത വേനലോടെ തന്നെ എക്സ്പോയുമായി ബന്ധപ്പെട്ട വളർച്ച തുടങ്ങിയെന്ന് ഉറപ്പാക്കും. നാലാംപാദത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാനാകുമെന്നാണ് കരുതുന്നത്,’ അൽ മാരി പറഞ്ഞു.

ആദ്യഘട്ട ലോക്ക്ഡൌണിന് ശേഷം യാത്രാ നിയന്ത്രണങ്ങൾ എടുത്ത് മാറ്റുകയും ടൂറിസം മേഖല സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുകയും ചെയ്തതോടെ കഴിഞ്ഞ നവംബറിന് ശേഷം കോവിഡ്-19 രോഗികളുടെ പ്രതിദിന എണ്ണത്തിൽ നാലിരട്ടി വർധനയാണ് രാജ്യത്തുണ്ടായത്. ഇതോടെ ഹോട്ടൽ, വിമാനയാത്ര മേഖലകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി. നിയന്ത്രണങ്ങളിലും വിലക്കുകളിലും വീഴ്ച വരുത്തിയതാണ് രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയതെന്ന് അൽ മാരി സിഎൻഎന്നിനോട് പറഞ്ഞു. നിയന്ത്രണങ്ങൾ 98-99 ശതമാനം പാലിക്കപ്പെട്ടപ്പോൾ പുതിയ രോഗികളുടെ എണ്ണത്തിൽ നാമമാത്രമായ വർധനയാണ് കണ്ടത്. എന്നാൽ ഇത് 4-5 ശതമാനത്തിലേക്ക് എത്തിയപ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതായി അൽ മാരി കുറ്റപ്പെടുത്തി.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

കഴിഞ്ഞ വർഷം അവസാനത്തോടെ നഗരം സഞ്ചാരികൾക്കായി തുറന്നുകൊടുന്ന ദുബായുടെ ഓപ്പൺ-സിറ്റി നയത്തിനെതിരായ വിമർശനങ്ങൾ അൽ-മാരി തള്ളി.  കഴിഞ്ഞ ഡിസംബറിൽ 560,000 സന്ദർശകരാണ് ദുബായിൽ എത്തിയതെന്നും സാധാരണ ഉള്ളതിന്റെ മൂന്നിൽ ഒന്ന് മാത്രമാണിതെന്നും അൽ മാരി പറഞ്ഞു. സാധാര‍ണയായി വർഷാവസാനത്തിലാണ് ദുബായിലെ ടൂറിസം മേഖല ഏറ്റവുമധികം നേട്ടമുണ്ടാക്കാറ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി കഴിഞ്ഞ വർഷം അവസാനവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ദുബായിൽ എത്തിയത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ദുബായിലെ ഹോട്ടലുകൾ 71 ശതമാനം നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്
Maintained By : Studio3