Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൌദി അറേബ്യയിൽ ടൂറിസം, വിദ്യാഭ്യാസ ചിലവിടൽ വർധിച്ചു; ആരോഗ്യമേഖലയിൽ കുറവ്

1 min read
  • ഉപഭോക്താക്കളുടെ എണ്ണത്തിലും ക്രെഡിറ്റ് കാർഡ് വായ്പകളിലും 9 ശതമാനം വർധന

  • പകർച്ചവ്യാധിക്കിടയിലും ആരോഗ്യ സംരക്ഷണ മേഖലയിലെ വായ്പ, ക്രെഡിറ്റ് ചിലവിടലിൽ 2 ശതമാനം കുറവ്


റിയാദ്: യാത്ര, ടൂറിസം, വിദ്യാഭ്യാസ മേഖലകളിലെ ചിലവുകൾക്ക് വേണ്ടിയാണ് സൌദി നിവാസികൾ 2020ൽ കൂടുതലായും ഉപഭോക്തൃ വായ്പകളും ക്രെഡിറ്റ് സംവിധാനങ്ങളും ഉപയോഗിച്ചതെന്ന് റിപ്പോർട്ട്. പകർച്ചവ്യാധിക്കാലത്തും ആരോഗ്യമേഖലയിലെ വായ്പാ ചിലവിടൽ കുറഞ്ഞുവെന്നും ഗതാഗതം, വീട് മോടിപിടിപ്പിക്കൽ എന്നിവയ്ക്കായി ജനങ്ങൾ വായ്പകൾ അധികമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും സൌദി സെൻട്രൽ ബാങ്കിൽ(സമ) നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രങ്ങൾ ഉണ്ടായിരുന്നിട്ടും ട്രാവൽ, ടൂറിസം അനുബന്ധ വായ്പകളിൽ 26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര ടൂറിസം മേഖല ഇക്കാലയളവിൽ നേട്ടമുണ്ടാക്കിയതായി സാമ്പത്തിക വിദഗ്ധനും സൌദി ഫിനാൻഷ്യൽ അസോസിയേഷൻ ബോർഡ് അംഗവുമായ തലാത് സാകി ഹാഫിസ് പറഞ്ഞു. റിയാദ് ആസ്ഥാനമായ ധനകാര്യ സേവന കമ്പനിയായ അൽ രജ്ഹി കാപ്പിറ്റലിലെ ഗവേഷണ വിഭാഗം മേധാവി മാസൻ അൽ -സുധൈറിയും 2020ൽ സൌദി ജനതയ്ക്കിടയിൽ ആഭ്യന്തര ടൂറിസത്തിന് ഡിമാൻഡ് ഉയർന്നതായി അഭിപ്രായപ്പെട്ടു. അവസാന പാദത്തിലാണ് ഇത് ഏറ്റവു ശക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വായ്പകളിൽ 29 ശതമാനത്തിന്റെ വാർഷിക വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പകർച്ചവ്യാധിക്കാലത്ത് വിദ്യാഭ്യാസ രീതികൾ മാറിയതിന്റെ പശ്ചാത്തലത്തിൽ വിദൂര പഠനത്തിനും ഓൺലൈൻ ക്ലാസുകൾക്കും ആവശ്യമായ പഠന സാമഗ്രികൾക്കും ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഹാർഡ് വെയർ ഉൽപ്പന്നങ്ങൾക്കുമായി ജനങ്ങൾ വലിയ തുക ചിലവഴിച്ചതാണ് വിദ്യാഭ്യാസ മേഖലയിലെ വായ്പ ചിലവിടൽ ഉയരാനുള്ള പ്രധാന കാരണമെന്ന് ഹാഫിസ് പറഞ്ഞു.

അതേസമയം പകർച്ചവ്യാധിക്കിടയിലും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വായ്പകളിലും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലും 2 ശതമാനം ഇടിവുണ്ടായി. ഇക്കാലയളവിൽ ജനങ്ങളുടെ ശ്രദ്ധ കോവിഡ്-19യിൽ കേന്ദ്രീകരിച്ചതും അതുമായി ബന്ധപ്പെട്ട ആരോഗ്യ മുൻകരുതലെന്നോണം പകർച്ചവ്യാധി നിയന്ത്രണവിധേയമാകുന്നത് വരെ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങളും  ചികിത്സയും ഒഴിവാക്കാൻ തീരുമാനിച്ചതുമായിരിക്ക‌ണ‌ം ആരോഗ്യ രംഗത്തെ വായ്പ ചിലവിടൽ കുറയാൻ ഇടയാക്കിയതെന്ന് ഹാഫിസ് പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ ആരോഗ്യസംരക്ഷണത്തിനുള്ള ചിലവിടൽ വ്യക്തികളേക്കാൾ കൂടുതൽ സർക്കാർ നിർവഹിച്ചത് മൂലമാകും ഈ മേഖലയിലെ വായ്പ ചിലവിടൽ കുറഞ്ഞതെന്ന് അൽ-സുധൈറി പറഞ്ഞു.

  എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

ഗതാഗതം, വീട് മോടിപിടിപ്പിക്കൽ എന്നിവയ്ക്കായുള്ള വായ്പ ചിലവിടലിലും 7 ശതമാനം കുറവുണ്ടായിട്ടുണ്ട്. ലോക്ക്ഡൌൺ കാലത്തെ യാത്രാനിയന്ത്രണങ്ങളും ചിലവിടലിനുള്ള അവസരങ്ങൾ കുറഞ്ഞതുമായിരിക്കാം അതിനുള്ള കാരണമെന്ന് വിദഗ്ധർ വിലയിരുത്തി. മൊത്തത്തിൽ വായ്പ ഉപഭോക്താക്കളുടെയും ക്രെഡിറ്റ് കാർഡ് വായ്പകളുടെയും എണ്ണത്തിൽ 9 ശതമാനം വർധനയുണ്ടായിട്ടുണ്ട്. മൂല്യവർധിത നികുതി(വാറ്റ്)  അഞ്ച് ശതമാനത്തിൽ നിന്നും 15 ശതമാനമായി വർധിപ്പിച്ചത് വായ്പകളെ സ്വാധീനിച്ചിരിക്കാമെന്നും വർധിച്ച ചിലവ് കൈകാര്യം ചെയ്യുന്നതിനായി ആളുകൾ കൂടുതൽ വായ്പകളെയും ക്രെഡിറ്റ് സംവിധാനങ്ങളെയും ആശ്രയിച്ചിരിക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍
Maintained By : Studio3