ദുബായ് വിമാനത്താവളത്തില്‍ ഏറ്റവുമധികം യാത്രക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെ

മൊത്തത്തിലുള്ള യാത്രികരുടെ എണ്ണത്തില്‍ 67.8 ശതമാനം ഇടിവ്
ദുബായ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏറ്റവുമധികം യാത്രക്കാരെത്തുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഈ വര്‍ഷം ആദ്യപാദത്തില്‍ 1,384,448 ഇന്ത്യന്‍ യാത്രികരാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ന്യൂഡെല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള യാത്രകള്‍ക്കാണ് ഏറ്റവുമധികം യാത്രക്കാര്‍ എത്തിയതെന്നും ദുബായ് എയര്‍പോര്‍ട്‌സ് അറിയിച്ചു.
454,294 യാത്രികരുമായി പാക്കിസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. ബംഗ്ലാദേശ് (221,027 യാത്രികര്‍), റഷ്യ (196,890 യാത്രികര്‍) എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് മൊത്തത്തില്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം 67.8 ശതമാനം ഇടിഞ്ഞ് 5.75 മില്യണായി കുറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം വ്യോമയാന മേഖലയില്‍ പ്രകടമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആദ്യപാദചത്തിന്റെ അവസാനത്തോടെയാണ് പകര്‍ച്ചവ്യാധിയുടെ ഭാഗമായുള്ള യാത്രാനിരോധനങ്ങള്‍ നിലവില്‍ വന്നത്.
പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച്്, 2021 മാര്‍ച്ച് അവസാനത്തോടെ, 63 ശതമാനം ലക്ഷ്യസ്ഥാനങ്ങളിലേക്കും 89 ശതമാനം രാജ്യങ്ങളിലേക്കും ദുബായ് വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ നടന്നതായി ദുബായ് എയര്‍പോര്‍ട്‌സ് അറിയിച്ചു. 74 ശതമാനം വിമാനക്കമ്പനികളും സര്‍വ്വീസ് നടത്തി. 2020 മാര്‍ച്ചിനെ അപേക്ഷിച്ച്, വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ ഈ മാസം ആദ്യപാദത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും നിലവിലെ ആഗോള സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം തീരെ കുറവല്ലെന്നും ബിസിനസ് മെച്ചപ്പെട്ട് വരികയാണെന്നും ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
അതേസമയം കാര്‍ഗോ ഇടപാടുകളില്‍ ശക്തമായ പ്രകടനമാണ് ആദ്യപാദത്തില്‍ ദുബായ് വിമാനത്താവളം കാഴ്ചവെച്ചത്. ഈ കാലയളവില്‍ 550,811 ടണ്‍ കാര്‍ഗോ വിമാനത്താവളം കൈകാര്യം ചെയ്തു. ഏതാണ്ട് 3.2 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് കാര്‍ഗോ ഇടപാടുകളില്‍ ഉണ്ടായത്. ആദ്യപാദത്തില്‍ 50,176 വിമാന സര്‍വ്വീസുകളാണ് ദുബായ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധിയുടെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാനസര്‍വ്വീസുകളില്‍ 38.3 ശതമാനത്തിന്റെ ഇടിവുണ്ടായി.