റെസിഡൻസി പെർമിറ്റുകൾക്കും സ്പെഷ്യൽ വിസകൾക്കുമായി ദുബായിൽ പുതിയ കരാർ
1 min read
ദുബായ്: വിവിധ നിക്ഷേപ പരിപാടികളുമായി ബന്ധപ്പെട്ട റെസിഡൻസി പെർമിറ്റുകളും സ്പെഷ്യൽ വിസകളും പുറപ്പെടുവിക്കുന്നതിനുള്ള ഓൺലൈൻ സേവനങ്ങളളെയും പ്ലാറ്റ്ഫോമുകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ കരാർ ദുബായിൽ രൂപീകൃതമായി. ക്ഷണിക്കപ്പെട്ട അതിഥികൾ, വിർച്വൽ വർക്കിംഗ് പ്രോഗ്രാമുകൾ, നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ, റിട്ടയർമെന്റ് വിസ എന്നിവയാണ് പുതിയ കരാറിന്റെ ഭാഗമായി വരിക.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബായും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിംഗും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. നിക്ഷേപകർ, സംരംഭകർ, റിട്ടയേഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് റെസിഡൻസി സേവനങ്ങൾ നൽകുകയാണ് ഈ പങ്കാളിത്തത്തിന്റെ ഉദ്ദേശ്യം.