Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പുട്നിക്കിനായി 9 സംസ്ഥാനങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് ഡോ റെഡ്ഡീസ്

1 min read
  • വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അപ്പോളോ ഹോസ്പിറ്റലുമായി റെഡ്ഡീസിന് പങ്കാളിത്തം
  • വാക്സിന്‍ സ്റ്റോര്‍ ചെയ്യുന്നതിനും മറ്റും അപ്പോളോ ശൃംഖലയുടെ സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തും

മുംബൈ: സ്പുട്നിക് ഢ കോവിഡ്-19 വാക്സിന്‍ സമാഹരിക്കുന്നതിനായി 9 സംസ്ഥാനങ്ങള്‍ തങ്ങളെ സമീപിച്ചതായി ഡോ റെഡ്ഡീസ് ലബോറട്ടറീസ്. ആന്ധ്ര പ്രദേശും തെലങ്കാനയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് വാക്സിനായി രംഗത്തെത്തിയിരിക്കുന്നത്.

ഡോ റെഡ്ഡീസ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് മേയ് 14നാണ് നല്‍കിയത്. വാക്സിന് 995.4 രൂപയാണ് വില. ഇറക്കുമതി ചെയ്യുന്ന വാക്സിനായതിനാല്‍ ഡോസ് ഒന്നിന് 5 ശതമാനം ജിഎസ്ടിയും കൂടി ചേര്‍ത്താണിത്. ഇന്ത്യയില്‍ തദ്ദേശീയമായി തന്നെ സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോ റെഡ്ഡീസ് ലബോറട്ടീസ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സ്പുട്നിക് വാക്സിനുകള്‍ക്ക് വില കുറയുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കിയിരുന്നു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. അക്കൂട്ടത്തിലേക്കാണ് സ്പുട്നിക്ക് കൂടി എത്തിയത്.

നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും കൂടുതല്‍ ഫലം നല്‍കുന്നതാണ് സ്പുട്നിക് വാക്സിന്‍. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിന്‍റെ എഫിക്കസി നിരക്ക്.

ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും ഡോ റെഡ്ഡീസ് ലബോറട്ടറീസ് ആണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായും റെഡ്ഡീസ് തിങ്കളാഴ്ച്ച അറിയിച്ചു. വാക്സിന്‍ സ്റ്റോറേജും ട്രാന്‍സ്പോര്‍ട്ടേഷനും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അപ്പോളോയുടെ സംവിധാനങ്ങള്‍ ഡോ റെഡ്ഡീസ് ഉപയോഗപ്പെടുത്തും.

  അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനാഘോഷം

ഒരു ഡോസിന് 1250 രൂപ എന്ന നിലയിലാകും അപ്പോളോ ആശുപത്രിയില്‍ സ്പുട്നിക് ലഭ്യമാകുക.

Maintained By : Studio3