September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കായി വികസന ഫോറം രൂപീകരിച്ചു

1 min read

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു സിഡിഎഫിന്‍റെ സ്ഥാപക ചെയര്‍മാനാകും

ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളുള്ള സഹകരണ മേഖലയെ നവീകരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്‍റെ അധ്യക്ഷതയില്‍ ഒരു സഹകരണ വികസന ഫോറം (സിഡിഎഫ്) രൂപീകരിച്ചു. ജി 20, ജി 7 എന്നിവയിലെ ഇന്ത്യയുടെ പ്രതിനിധിയും രാജ്യസഭാ എംപിയുമായ സുരേഷ് പ്രഭു ഫോറത്തിന്‍റെ സ്ഥാപക ചെയര്‍മാനാകും.
ഫോറത്തിലെ അംഗങ്ങള്‍ ഇഫ്കോ മാനേജിംഗ് ഡയറക്ടര്‍ യു എസ് അവസ്തി, ക്രിബ്കോ ചെയര്‍മാന്‍ ചന്ദ്ര പാല്‍ സിംഗ് യാദവ്, എന്‍സിയുഐ പ്രസിഡന്‍റ് ദിലീപ് സംഘാനി, നാഷണല്‍ കോപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മംഗല്‍ ജിത് റായ്, നാഗ്കബ് ചെയര്‍മാന്‍ ജ്യോതിന്ദ്ര മേത്ത എന്നിവരാണ്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

നിലവില്‍ ഇന്ത്യയിലെ സഹകരണസംഘങ്ങള്‍ക്ക് ബാങ്കിംഗ്, ഡയറി, സ്പിന്നിംഗ്, ഉപഭോക്താക്കള്‍, രാസവളങ്ങള്‍, ഭക്ഷ്യ സംസ്കരണം, കൃഷി, വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളിലെ സംഘങ്ങളിലായി 28 കോടിയോളം അംഗങ്ങളാണുള്ളത്. എല്ലാ ഗ്രാമങ്ങളെയും ധാരാളം പ്രാഥമിക മേഖലകളിലൂടെ ബന്ധിപ്പിക്കുന്നു. കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികള്‍ (പിഎസിഎസ്).ആത്മനിഭര്‍ ഭാരത്, സ്വച്ഛ് ഭാരത് അഭിയാന്‍, ആയുഷ്മാന്‍ ഭാരത്, പിഎംയുഡിഎവൈ എന്നിവയുമായി ചേര്‍ന്ന് ഫോറം പ്രവര്‍ത്തിക്കുമെന്ന് സുരേഷ് പ്രഭു പ്രസ്താവനയില്‍ പറഞ്ഞു.

5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയിലെത്താനുള്ള ഇന്ത്യയുടെ യാത്രയില്‍ സഹകരണ സംഘങ്ങളുടെ പങ്ക് വലുതാണ്. സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഫോറം വിശദീകരിക്കുമെന്നും പരിഹാര നടപടികള്‍ക്കായി സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറം അന്താരാഷ്ട്ര സംഘടനകളുമായും മള്‍ട്ടി-നാഷണല്‍ സൊസൈറ്റികളുമായും സഹകരിക്കും.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ
Maintained By : Studio3