പഠനം പറയുന്നു മദ്യപാനം തലച്ചോറിന് ഒട്ടും നന്നല്ല
മിതമായ തോതിലുള്ള മദ്യപാനം പോലും നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വളരെ മോശമായ രീതിയില്‍ തലച്ചോറിനെ ബാധിക്കുമെന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട്
വളരെ ചെറിയ രീതിയിലുള്ള മദ്യപാനം പോലും തലച്ചോറിന് ദോഷം ചെയ്യുമെന്ന് പഠനം. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ യുകെ ബയോബാങ്ക് ഉപയോഗിച്ച് 25,000ത്തോളം ആളുകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. തലച്ചോറിന് സുരക്ഷിതമായ അളവിലുള്ള മദ്യപാനം എന്നൊന്നില്ലെന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കി. മിതമായ തോതിലുള്ള മദ്യപാനം പോലും നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വളരെ മോശമായ രീതിയില്‍ തലച്ചോറിനെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അമിത രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന ബിഎംഐയും (ബോഡി മാസ് ഇന്‍ഡെക്‌സ്) ഉള്ളവരിലാണ് മദ്യപാനം ഏറ്റവുമധികം ദോഷങ്ങള്‍ ഉണ്ടാക്കുന്നത്. മറ്റെന്തിനേക്കാളും മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. അതിനാല്‍ തന്നെ തലച്ചോറിനുണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് റിസ്‌ക് കുറഞ്ഞ മദ്യപാനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്നും പഠനം ആവശ്യപ്പെട്ടു. അതേസമയം തങ്ങളുടേത് നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണെന്നും കേസുകളിലൂടെ ഇത് തെളിയിക്കാനായിട്ടില്ലെന്നും ഗവേഷകര്‍ സമ്മതിച്ചു. പ്രായം, ആരോഗ്യം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മദ്യപാനം മൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ സ്വാധീനിക്കുമെന്നും പഠനം വ്യക്തമാക്കി.
യുകെ ബയോബാങ്ക്
യുകെ ബയോബാങ്ക് ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ജീവിതശൈലി, പോഷകഹാരം ഉള്‍പ്പടെ ചില ആളുകളില്‍ രോഗമുണ്ടാക്കുകയും മറ്റുള്ളവരില്‍ രോഗമുണ്ടാക്കാതിരിക്കുകയും ചെയ്യുന്ന പാരിസ്ഥിതിക, ജനിതക ഘടകങ്ങള്‍ ഡികോഡ് ചെയ്യാന്‍ ഗവേഷകരെ സഹായിക്കുന്നതിനായി രൂപം നല്‍കിയ ഡാറ്റാബേസാണ് യുകെ ബയോബാങ്ക്. പ്രായം, ലിംഗം, വിദ്യാഭ്യാസം, മദ്യപാനം, എംആര്‍ഐ സ്‌കാനിംഗിലൂടെ കണ്ടെത്തിയ തലച്ചോറിന്റെ വലുപ്പം, ആരോഗ്യം, ആശുപത്രി വാസം, ഓര്‍മ്മശക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് 25,378 പേരില്‍ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 11,854 പേര്‍ സ്ത്രീകള്‍ ആയിരുന്നു. അറുപത് ശതമാനം പേര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരും ആയിരുന്നു.
ന്യൂമറിക്കല്‍, ആല്‍ഫന്യൂമറിക്കല്‍ ശ്രേണികള്‍, ടവര്‍ റീഅറെഞ്ചിംഗ്, ഡിജിറ്റ് സബ്സ്റ്റിറ്റിയൂഷന്‍, പെയര്‍ മാച്ചിംഗ്, പാറ്റേണ്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങി തലച്ചോറിന്റെ ശേഷി അളക്കുന്നതിനായി പലവിധ ടെസ്റ്റുകളും ടാസ്‌കുകളും ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
പഠനം കണ്ടെത്തിയത്
മിതമായ തോതിലുള്ള മദ്യപാനം സാധാരണവും തലച്ചോറിന്റെ ആരോഗ്യത്തിന് കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നുമു
ഇമേജിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തലച്ചോറിന്റെ ആരോഗ്യവും മദ്യപാനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ പഠനങ്ങളിലൊന്നാണെങ്കിലും ചില ന്യൂനതകള്‍ പഠനത്തിനുണ്ടെന്ന് ഗവേഷകര്‍ തന്നെ സമ്മതിക്കുന്നു. യുകെ ബയോബാങ്ക് ഉപയോഗപ്പെടുത്തിയുള്ള പഠനമായതിനാല്‍ സാധാരണക്കാരേക്കാള്‍, ആരോഗ്യവും വിദ്യാഭ്യാസവും ഉള്ളവരുടെയും നരവംശപരമായി കൂടുതല്‍ വൈവിധ്യങ്ങള്‍ ഇല്ലാത്തവരുടെയും സാമ്പിളുകളായിരിക്കും പരിശോധിക്കപ്പെട്ടിട്ടുണ്ടാകു