ക്രൂഡ് വില ശരാശരി 60 ഡോളറില്‍ സ്ഥിരത പ്രകടമാക്കിയേക്കും
ന്യൂഡെല്‍ഹി: ആഗോള ക്രൂഡ് ഓയില്‍ വില ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാരലിന് ശരാശരി 60 ഡോളര്‍ എന്ന നിലയിലായിരിക്കുമെന്ന് നിരീക്ഷണം. ഡിമാന്‍ഡ് വീണ്ടെടുക്കുന്നതുവരെ വിതരണം നിയന്ത്രിക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനവും കോവിഡ് 19 ഇന്ധന ഉപഭോഗത്തെ നിയന്ത്രിക്കുന്നതും കണക്കിലെടുത്താണ്
ഐസിഐസിഐ സെക്യൂരിറ്റീസ് ഒരു ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
ബാരലിന് 21 ഡോളര്‍ എന്ന നിലയിലേക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് ക്രൂഡ് ഓയില്‍ വില താഴ്ന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 21 എത്തിയപ്പോഴേക്കും വലിയ തോതില്‍ വീണ്ടെടുപ്പ് നടത്തി ക്രൂഡ് വില ബാരലിന് 60 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിരുന്നു.
ഇറാന്‍റെ എണ്ണ കയറ്റുമതിയില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനുള്ള സാധ്യത നിലനില്‍ക്കുിന്നുണ്ട്. ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ഇറാന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
ഇന്ത്യയില്‍ നിലവില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകള്‍ ലിറ്ററിന് ഏകദേശം 90 രൂപ എന്ന നിലയിലാണ്.