October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അയാട്ടയുടെ യാത്രാപ്പാസ് കവറേജ് പത്ത് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് പദ്ധതി

1 min read

പിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം ഉള്‍പ്പടെ പുതുക്കിയ കോവിഡ്-19 യാത്രാ വിവരങ്ങള്‍ ലഭിക്കാന്‍ യാത്രക്കാര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം

ദുബായ്: യാത്രാനിയന്ത്രണങ്ങളില്‍ രാജ്യങ്ങള്‍ ഇളവുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന വികസിപ്പിച്ച ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന്റെ കവറേജ് പത്ത് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി. നിലവില്‍ ദുബായിക്കും ലണ്ടന്‍, ബാഴ്‌സലോണ, മാഡ്രിഡ്, ഇസ്താന്‍ബുള്‍, ന്യൂയോര്‍ക്ക്, മോസ്‌കോ, ഫ്രാങ്ക്ഫര്‍ട്ട്, ചാള്‍സ് ഡി ഗാള്‍, ആംസ്റ്റര്‍ഡാം എന്നീ രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രകള്‍ക്കാണ് എമിറേറ്റ്‌സ് യാത്രികര്‍ക്ക് അയാട്ടയുടെ യാത്രാപ്പാസ്  ഉപയോഗിക്കാന്‍ കഴിയുക.

പിസിആര്‍ ടെസ്റ്റ് സൗകര്യമുള്ള ലബോറട്ടറികളുടെ വിവരങ്ങള്‍ അടക്കം കോവിഡ്-19നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാ വിവരങ്ങള്‍ക്ക് വേണ്ടിയും അയാട്ടയുടെ യാത്രാപ്പാസ് ഉപയോഗിക്കാം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പിസിആര്‍ റിസള്‍ട്ടുകള്‍ തുടങ്ങി വ്യക്തിപരമായ രേഖകള്‍ സൂക്ഷിക്കാനും ഈ പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്.

എമിറേറ്റ്‌സ് സര്‍വ്വീസ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും ഈ യാത്രാപ്പാസ് ഉപയോഗപ്പെടുത്താനാണ് പദ്ധതിയെ്‌ന് എമിറേറ്റ്‌സ് വിമാനക്കമ്പനിയെ ഉദ്ധരിച്ച് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് കഴിഞ്ഞ മാസങ്ങളില്‍ ബയോമെട്രിക്, കോണ്ടാക്്ട്‌ലെസ്, ഡിജിറ്റല്‍ ട്രാവല്‍ വേരിഫിക്കേഷന്‍ പദ്ധതികള്‍ വേഗത്തിലാക്കിയതായി എമിറേറ്റ്‌സ് സിഇഒ അദേല്‍ അല്‍ റേദ പറഞ്ഞു. സര്‍ക്കാര്‍ നിര്‍മ്മിത അല്‍ഹൊസന്‍ ആപ്പ് ചെക്ക് ഇന്‍ പോയിന്റുകളില്‍ അവതരിപ്പിക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ കോവിഡ് അനുബന്ധ വിവരങ്ങള്‍ എളുപ്പത്തില്‍ കാണാനാകുമെന്നതാണ് അല്‍ഹൊസന്‍ ആപ്പ് ഉപയോഗിക്കുന്നതിലെ ഗുണം.

Maintained By : Studio3