September 27, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ചില്‍ എഫ്പിഐ വരവ് 6 മാസത്തെ താഴ്ചയില്‍

1 min read

2020 ഒക്റ്റോബറിനും 2021 ഫെബ്രുവരിക്കും ഇടയിലുള്ള ശരാശരി പ്രതിമാസ എഫ്പിഐ നിക്ഷേപം 37,435 കോടി രൂപയാണ്

ന്യൂഡെല്‍ഹി: കോവിഡ് കേസുകളിലെ പുതിയ വര്‍ധനയും യുഎസിലെയും മറ്റ് വികസിത വിപണികളിലെയും ബോണ്ട് വരുമാനം വര്‍ദ്ധിക്കുന്നതും നിക്ഷേപകരുടെ ആശങ്കകള്‍ ഉയര്‍ത്തിയതിനാല്‍ ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) മാര്‍ച്ചില്‍ ഗണ്യമായി കുറഞ്ഞു. മാസത്തില്‍ രണ്ട് വ്യാപാര ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ, ഇക്വിറ്റികളിലേക്കുള്ള മൊത്തം വരവ് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 10,557 കോടി രൂപയിലാണ്. 2020 ഒക്റ്റോബറിനും 2021 ഫെബ്രുവരിക്കും ഇടയിലുള്ള ശരാശരി പ്രതിമാസ എഫ്പിഐ നിക്ഷേപം 37,435 കോടി രൂപയായിരിക്കുന്ന സ്ഥാനത്താണിത്.

  ടെക് പ്രതിഭകളെ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ടോപ്പ് 100 സീരീസ്' സംഘടിപ്പിക്കുന്നു

മാര്‍ച്ചിലെ ദുര്‍ബലമായ എഫ്പിഐ വരവ് വിപണിയെ സ്വാധീനിച്ചു. ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് ഈ മാസത്തില്‍ പൊതുൂവില്‍ ഉയര്‍ച്ചയോ താഴ്ചയോ പ്രകടമാക്കുന്നില്ല. 2021 ഫെബ്രുവരി 15ന് രേഖപ്പെടുത്തിയ 52,154 എന്ന ഏറ്റവും ഉയര്‍ന്ന ക്ലോസിംഗുമായി താരതമ്യപ്പെടുത്തിയാല്‍ സൂചിക ഇപ്പോള്‍ 3,146 പോയിന്‍റ് അഥവാ 6 ശതമാനം ഇടിവിലാണ്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കുമായുള്ള വായ്പയുടെ ഒഴുക്ക് തുടരുമെന്നും സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നും കഴിഞ്ഞയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പറഞ്ഞിട്ടും മാര്‍ച്ചില്‍ മൊത്തമായി എഫ്പിഐ വരവ് കുറഞ്ഞു. 2023വരെ പലിശ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും ഫെഡ് റിസര്‍വ് സൂചിപ്പിച്ചിട്ടുണ്ട്.

  കേരളത്തിലെ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 56,050.36 കോടി രൂപ

‘എഫ്പിഐ പ്രവാഹങ്ങളെ പ്രധാനമായും ബാധിച്ചത് ബോണ്ട് വരുമാനമാണെന്ന് എനിക്ക് തോന്നുന്നു. കോവിഡ് കേസുകളുടെ ഉയര്‍ച്ച അത്ര വലിയ ആശങ്കയല്ല, ഇപ്പോള്‍ കേസുകള്‍ ഉയര്‍ന്നാലും സമ്പദ്വ്യവസ്ഥയെ മുമ്പത്തെപ്പോലെ തളര്‍ത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം, “ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സിജെ ജോര്‍ജ് പറഞ്ഞു. മൂല്യനിര്‍ണ്ണയം സമ്പന്നമായതും വരവ് മന്ദഗതിയിലാക്കി. അതിനാല്‍, എഫ്പിഐകള്‍ വലിയ തുക നിക്ഷേപിക്കുന്നതിന് മുമ്പ് മാര്‍ച്ച് പാദത്തിലെ കമ്പനികളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വീണ്ടെടുപ്പിലെ പുരോഗതിക്കും കോവിഡ് സംഖ്യകളുടെ ഇടിവിനും അനുസൃതമായി ഒക്ടോബറില്‍ രാജ്യത്ത് ഇക്വിറ്റികളിലേക്കുള്ള എഫ്പിഐ നിക്ഷേപം ഉയരാന്‍ തുടങ്ങി. എന്നിരുന്നാലും, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ഇത് ഗണ്യമായി ഉയര്‍ന്നത്. ഈ രണ്ട് മാസങ്ങളിലും 60,000 കോടി രൂപയ്ക്കടുത്ത് എഫ്പിഐ നിക്ഷേപമെത്തി.

  ജെപി മോര്‍ഗന്‍റെ പ്രഖ്യാപനം; 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപ്രതീക്ഷ

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വര്‍ധന, ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍, കോവിഡ് -19 വാക്സിനുകളുടെ ഉയര്‍ന്ന ഫലപ്രാപ്തിയെക്കുറിച്ചുള്ള തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ തുടങ്ങിയ ശുഭസൂചനകളുടെ പ്രവാഹങ്ങള്‍ക്കൊപ്പമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുതിപ്പ് ഉണ്ടായത്.

Maintained By : Studio3