January 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കര്‍ണാടകയിലും ലോക്ക്ഡൗണ്‍

ബെംഗളൂരു: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മെയ് 10 മുതല്‍ 24 വരെ 14 ദിവസമായിരിക്കും സംസ്ഥാനം അടച്ചിടുന്നത്. പൊതുജനങ്ങളുടെ യാത്രയും സമ്പര്‍ക്കവും പരമാവധി കുറയുന്നതിനനുസരിച്ച് വ്യാപനം കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതുഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍, ഭക്ഷണം, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ കൈകാര്യം ചെയ്യുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെമാത്രമാകും പ്രവര്‍ത്തിക്കുക. അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തുപോകരുതെന്നാണ് നിര്‍ദേശം.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം

കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതിന് ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയകളില്‍ 250 രൂപയും മറ്റ് മേഖലകളില്‍ 100 രൂപയും പിഴ ചുമത്താന്‍ ബെംഗളൂരു സിവില്‍ ബോഡി, ജില്ലാ, പ്രാദേശിക അധികാരികള്‍ തുടങ്ങിയ നാഗരിക ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയമലംഘകരെ പോലീസ് അറസ്റ്റ്ചെയ്യുമെന്ന് ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ഈ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വൈറസ് പടരുന്നത് തടയാന്‍ 14 ദിവസത്തെ അടച്ചുപൂട്ടല്‍ കാലയളവ് നിര്‍ണായകമാണെന്മ്പറഞ്ഞിരുന്നു.

  മഹീന്ദ്ര എക്സ്ഇവി 9ഇ വേരിയന്‍റിന് 30.5 ലക്ഷം 

വിജ്ഞാപനമനുസരിച്ച്, ഈ കാലയളവില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്ലൈറ്റുകളും ട്രെയിനുകളും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. സ്കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ അടയ്ക്കാനും സംസ്ഥാനം തീരുമാനിച്ചു. സ്കൂളുകള്‍ക്ക് പുറമെ എല്ലാ സിനിമാ ഹാളുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയം, കളിസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, വിനോദ പാര്‍ക്കുകള്‍, ക്ലബ്ബുകള്‍, തിയേറ്ററുകള്‍, ബാറുകള്‍, പബ്ബുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവ മെയ് 10മുതല്‍ 14 ദിവസത്തേക്ക് അടച്ചിടും.

Maintained By : Studio3