കോവിഡ് പ്രതിരോധം : എത്തി, 30 ലക്ഷം സ്പുട്നിക് വാക്സിനുകള്‍
1 min read- [perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]
- രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ ഇറക്കുമതി
- എത്തിയത് 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസുകള്‍
- ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത്
[/perfectpullquote]
ഹൈദരാബാദ്: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്കിന്‍റെ 30 ലക്ഷം ഡോസുകള്‍ ഇന്ത്യയിലെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ വാക്സിന്‍ എത്തിയത്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ആര്‍യു-9450 ചരക്ക് വിമാനത്തിലാണ് വാക്സിന്‍ എത്തിയത്. പ്രത്യേകം ഹാന്‍ഡ്ലിംഗ്, സ്റ്റോറേജ് സൗകര്യങ്ങള്‍ വേണ്ടതാണ് സ്പുട്നിക് വാക്സിന്‍. താപനില -20 സെല്‍ഷ്യസായിരിക്കണമെന്നും നിബന്ധനയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ ഇറക്കുമതിയാണിത്.
ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആണ് സ്പുട്നിക്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തിയിരുന്ന വാക്സിനുകള്‍.
രാജ്യത്ത് ആദ്യം ഉപയോഗിക്കപ്പെട്ട രണ്ട് വാക്സിനുകളേക്കാളും എഫിക്കസി റേറ്റ് കൂടുതലാണ് സ്പുട്നിക് വാക്സിന്. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിന്‍റെ ഫലപ്രാപ്തി. എഫിക്കസി നിരക്ക് ഏറ്റവും കൂടുതലുള്ള വാക്സിനുകള്‍ ഫൈസറിന്‍റേതും മോഡേണയുടേതുമാണ്. അത് കഴിഞ്ഞാണ് സ്പുട്നിക്ക്.
ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് അനുമതി നേടിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ആണ് ആദ്യമായി വാക്സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ വാക്സിന്‍ ഉല്‍പ്പാദനം നടത്താനും റെഡ്ഡീസിന് പദ്ധതിയുണ്ട്.